Kerala
സ്ത്രീത്വത്തെ അപമാനിച്ചു; രഞ്ജിത്തിനെതിരെ ബംഗാളി നടി പോലീസിൽ പരാതി നൽകി
കൊച്ചി: സംവിധായകൻ രഞ്ജിത്ത് ലൈംഗിക താത്പര്യത്തോടെ സ്പര്‍ശിച്ചെന്ന് ആരോപിച്ച് ബംഗാളി നടി ശ്രീലേഖ മിത്ര പോലീസിൽ പരാതി നൽകി. കടവന്ത്രയിലെ ഫ്ലാറ്റിലാണ് സംഭവം നടന്നതെന്നും ശ്രീലേഖ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു. സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ക്രിമിനല്‍ നിയമനടപടി സ്വീകരിക്കണമെന്നും ശ്രീലേഖ മിത്ര അയച്ച ഇമെയില്‍ പരാതിയിൽ പറയുന്നു. ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചിരുന്നു. പരാതി നല്‍കുന്നില്ലെന്നായിരുന്നു ശ്രീലേഖ നേരത്തെ പറഞ്ഞത്. എന്നാല്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം രാജിവച്ച ശേഷം തനിക്കെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് രഞ്ജിത്ത് പറഞ്ഞിരുന്നു. 2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്.സംഭവത്തിൽ ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിനോട് പരാതി പറഞ്ഞിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. പിന്നീട് തനിക്ക് പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും അവസരം കിട്ടിയില്ലെന്നും ശ്രീലേഖ പറഞ്ഞിരുന്നു.
Kerala
വന്യജീവികളുണ്ടാക്കുന്ന കൃഷിനാശത്തിന്റെ നഷ്ടപരിഹാരം കൂട്ടും
വന്യജീവികൾ കാരണമുള്ള കൃഷിനാശത്തിൽ നഷ്ടപരിഹാരം കൂട്ടാൻ സർക്കാർ. വനംവകുപ്പിന്റെ ശുപാർശ സർക്കാർ അംഗീകരിച്ചു. തുക നിശ്ചയിക്കാൻ വിദഗ്ധസമിതി ഉടൻ രൂപവത്കരിക്കും. 2018- ലാണ് അവസാനമായി നഷ്ടപരിഹാരത്തുക പുതുക്കിയത്. 35 ശതമാനമെങ്കിലും വർധന വന്നേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് അംഗീകാരം നേടിയതായും മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.
പല വിളകളുടെയും നഷ്ടപരിഹാരം വളരെ മോശമാണെന്ന് കർഷകസംഘടനകൾ പരാതിപ്പെട്ടിരുന്നു. കൃഷിയിടത്തിൽ നാശമുണ്ടാക്കിയ 5000 കാട്ടുപന്നികളെ ഇതിനകം കൊന്നു. നാട്ടിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടുപന്നികളെ കൊല്ലാനും സംസ്ക്കരിക്കാനുമുള്ള തുകയും വർധിപ്പിക്കും. ലൈസൻസിക്ക് 1500, സംസ്ക്കാരത്തിന് 2000 എന്ന ക്രമത്തിലാക്കണമെന്നാണ് ശുപാർശ. നിലവിൽ ലൈസൻസിക്ക് 1000 രൂപയാണ് കൂലി. സംസ്കാരച്ചെലവില്ല.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Kerala
മുന്‍ എം.എല്‍.എ കെ.മുഹമ്മദുണ്ണി ഹാജി അന്തരിച്ചു
മലപ്പുറം: മുസ്ലിംലീഗ് നേതാവും കൊണ്ടോട്ടി മുന്‍ എം.എല്‍.എയുമായ കെ.മുഹമ്മദുണ്ണി ഹാജി (81) അന്തരിച്ചു. കൊണ്ടോട്ടിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.2006,2011 നിയമസഭകളില്‍ കൊണ്ടോട്ടി നിയമസഭാംഗവുമായിരുന്നു മുഹമ്മദുണ്ണി ഹാജി.എം.എസ്എഫിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തന രംഗത്തേക്കുള്ള പ്രവേശനം. 13 വര്‍ഷത്തോളം പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്. റെയില്‍വേ അഡൈ്വസറി ബോര്‍ഡിലടക്കം അംഗമായിരുന്നു. ഭാര്യ: ആയിശ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു