Connect with us

THALASSERRY

കാരുണ്യത്തിന്റെ സുഗന്ധമായ് ‘എഡ്യുസോപ്പ് ’

Published

on

Share our post

തലശേരി: പഠനത്തിനും സാമൂഹ്യ പ്രവർത്തനത്തിനുമിടെയുള്ള സമയം ഉപയോഗപ്പെടുത്തി കുഞ്ഞുസംരംഭത്തിന്റെ ഉടമകളാവുക. അതിലെ വരുമാനം സാമൂഹ്യ പ്രവർത്തനങ്ങൾക്ക്‌ നീക്കിവയ്‌ക്കുക. തലശേരി ഗവ. ഗേൾസ്‌ ഹയർസെക്കൻഡറി സ്‌കൂളിലെ എൻഎസ്‌എസ്‌ വളന്റിയർമാരാണ്‌ ഹെർബൽ സോപ്പ്‌ നിർമാണം പുതുസംരഭത്തിന്‌ തുടക്കമിട്ടത്‌. വൻകിടകമ്പനികൾ മത്സരിക്കുന്ന വിപണിയിലേക്കാണ്‌ ‘എഡ്യു സോപ്പ്‌’ എന്ന ബ്രാൻഡുമായി ഈ കുഞ്ഞു സംരംഭകരുടെ വരവ്‌. മുപ്പത്‌ രൂപ വിലയുള്ള സോപ്പ്‌ വിറ്റ്‌ കിട്ടുന്ന വരുമാനം എൻ.എസ്‌.എസിന്റെ ഭാവി പ്രവർത്തനത്തിനാണ്‌ ഉപയോഗിക്കുക. സ്‌കൂളിൽ കലാ സാഹിത്യ പരിപാടികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘സ്‌നേഹിത’ എന്ന കലാട്രൂപ്പും എൻ.എസ്‌.എസ്‌ വളന്റിയർമാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. ഇവരുടെ നേതൃത്വത്തിൽ ഒരുങ്ങുന്ന ഹ്രസ്വസിനിമ വൈകാതെ പുറത്തിറങ്ങും. വിദ്യാർഥിനികൾ തന്നെയാണ്‌ തിരക്കഥയും സംവിധാനവും. സംവിധായകൻ ജിത്തു കോളയാടിന്റെ ക്ലാസാണ്‌ സിനിമപിടിക്കാൻ പ്രചോദനമായത്‌. പഠനത്തെ ബാധിക്കാതെയാണ്‌ ഈ പ്രവർത്തനങ്ങളെല്ലാം.
പ്രിൻസിപ്പൽ എൻ. രാജീവൻ, പ്രോഗ്രാം ഓഫീസർ ടി വിജി എന്നിവരുടെ പിന്തുണയിലാണ്‌ നൂതന ആശയങ്ങൾ സ്‌കൂളിൽ നടപ്പാക്കുന്നത്‌. നഗരസഭയുടെ ശുചിത്വ പദ്ധതിയിലും എൻ.എസ്‌.എസ്‌ യൂണിറ്റ്‌ സജീവമാണ്‌. എഡ്യു സോപ്പിന്റെ ആദ്യ വിൽപ്പന പി.ടി.എ പ്രസിഡന്റ്‌ വി ഷഹരിയാർ നിർവഹിച്ചു.


Share our post

THALASSERRY

സ്പീക്കർ എ.എൻ. ഷംസീറിന്റെ മാതാവ് എ.എൻ. സറീന അന്തരിച്ചു

Published

on

Share our post

തലശ്ശേരി : നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറിന്റെ മാതാവ് കോടിയേരി മാടപ്പീടിക ആമിനാസിൽ എ.എൻ.സറീന (70) അന്തരിച്ചു. കബറടക്കം ഇന്ന് (ഞായർ) 1ന് കോടിയേരി വയലളം ജുമാ മസ്ജിദിൽ. ഭർത്താവ്: പരേതനായ കോമത്ത് ഉസ്മാൻ. മറ്റു മക്കൾ: എ.എൻ.ഷാഹിർ (ബിസിനസ്), ആമിന. മരുമക്കൾ: ആയിഷ ഫൈജീൻ, ഡോ.ഷഹല, എ.കെ.നിഷാദ് (മസ്കത്ത്).


Share our post
Continue Reading

THALASSERRY

റെയിൽവേയിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിയെടുത്ത കേസ്; മുഖ്യപ്രതികൾ തലശേരിയിൽ അറസ്‌റ്റിൽ

Published

on

Share our post

തലശേരി: റെയിൽവെയിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കോടികൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ടു പേർ അറസ്‌റ്റിൽ. കേസിലെ മൂന്നാം പ്രതിയും തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനിയായ ഗീതാ റാണി രണ്ടാം പ്രതിയായ ശരത് എന്ന അജിത്ത് എന്നിവരെയാണ് തലശേരി ടൗൺ പോലീസ് അറസ്‌റ്റ് ചെയ്‌തത്. അറസ്‌റ്റിലായ ഗീതാ റാണിക്ക് കേരളത്തിലെ ഒരു കോൺഗ്രസ് എംപിയുമായി അടുത്ത ബന്ധമുണ്ടെന്ന് ഇവർ മൊഴി നൽകിയിട്ടുണ്ട്. ഇന്ത്യൻ റെയിൽവെയിൽ ക്ളർക്ക്, ട്രെയിൻ മാനേജർ, സ്‌റ്റേഷൻ മാനേജർ തുടങ്ങിയ ജോലികൾ വാഗ്‌ദാനം ചെയ്‌താണ് കോടികളുടെ തട്ടിപ്പ് നടത്തിയത്.

സംഭവത്തിൽ തലശേരി പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലെ പ്രതികളാണ് ഇരുവരും. അറസ്റ്റിലായ ഗീതാ റാണിസമാനമായ ഏഴു കേസുകളിൽ പ്രതിയാണെന് പോലീസ് അറിയിച്ചു. കോയ്യോട് സ്വദേശി ശ്രീകുമാർ നൽകിയ പരാതിയിലാണ് ഗീതാറാണി ഉൾപ്പെടെ മൂന്നുപേരെ പ്രതി ചേർത്ത് തലശേരി ടൗൺ പൊലിസ് കേസെടുത്തത്. ഒന്നാം പ്രതിയും സിപിഎം നേതാവുമായിരുന്ന മുൻ ബ്ലോക്ക് പഞ്ചായത്തംഗം ചൊക്ളി നിടുംമ്പ്രത്തെ കെ ശശിയെ നേരത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിലാണുള്ളത്.

റെയിൽവെ റിക്രൂട്ട്മെന്റ് ബോർഡ് സീനിയർ ഓഫീസർ ചമഞ്ഞാണ് ഗീതാ റാണി തട്ടിപ്പു നടത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ശ്രീകുമാറിന് ആദ്യം റെയിൽവെയിൽ ക്ളർക്ക് ജോലിയാണ് വാഗ്ദ്ധാനം ചെയ്‌തിരുന്നത്. 18 ലക്ഷം രൂപയാണ് ഇതിനായി കൈപ്പറ്റിയത്. ഒറിജനിലെ വെല്ലുന്ന അപ്പോയ്മെൻ്റ് ലെറ്റർ ഇതിനായി നൽകുകയും ചെയ്‌തു. തൃശിനാപ്പിള്ളിയിൽ ക്ലർക്കായി ജോലിയിൽ പ്രവേശിക്കാനായിരുന്നു ഓർഡർ നൽകിയത്.

തൊട്ടടുത്ത ദിവസം തന്നെ ബി ടെക് ഉള്ളതിനാൽ ട്രെയിൻ മാനേജർ പോസ്‌റ്റ് നൽകാമെന്ന് വാഗ്ദ്ധാനം ചെയ്‌തു. ഇതിനായി 18 ലക്ഷം രൂപ കൂടി കൈപ്പറ്റി അപ്പോയ്മെൻ്റ് ലെറ്റർ നൽകുകയും ചെയ്‌തു. ബംഗ്ളൂരിൽ ജോലിയിൽ പ്രവേശിക്കാനായിരുന്നു നിർദ്ദേശം. ബംഗ്ളൂരിൽ ജോലിയിൽ ചേരാൻ ചെന്നപ്പോഴാണ് തട്ടിപ്പു നടന്നതെന്ന് ശ്രീകുമാറിന് വ്യക്തമായത്. ഇയാൾക്ക് സമാനമായി നിരവധി പേരാണ് തട്ടിപ്പുകാരുടെ വലയിൽ കുടുങ്ങിയത്.


Share our post
Continue Reading

THALASSERRY

ഒരുങ്ങാം ‘ഓണശ്രീ’യിലൂടെ

Published

on

Share our post

ധർമശാല:രുചി വൈവിധ്യങ്ങളും അലങ്കാരവസ്‌തുക്കളും വസ്‌ത്രങ്ങളും വിലക്കുറവിലും ഗുണമേന്മയിലും ലഭ്യമാക്കി കുടുംബശ്രീയുടെ ‘ഓണശ്രീ’ വിപണനമേള. ആന്തൂർ നഗരസഭയുടെയും കുടുംബശ്രീ ജില്ലാ മിഷന്റെയും നേതൃത്വത്തിൽ കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ്‌ ഗ്രൗണ്ടിലാണ്‌ മേള നടക്കുന്നത്‌.
കൈത്തറിയിൽ നെയ്‌തെടുത്ത വസ്‌ത്രങ്ങളും ഭക്ഷ്യഉൽപ്പന്നങ്ങളും, ജൈവ പച്ചക്കറികളും കാർഷിക ഉപകരണങ്ങളും ഒരുകുടക്കീഴിൽ ലഭിക്കും. ഇടനിലക്കാരുടെ ചൂഷണമില്ലാതെ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ താങ്ങാവുന്ന വിലയ്‌ക്ക്‌ ലഭിക്കുന്നതിനാൽ മേളയിലെത്തുന്നവരുടെ എണ്ണവും ഏറെയാണ്‌.
മോറാഴ വീവേഴ്‌സ്‌, അടുത്തില വീവേഴ്‌സ്‌, കടമ്പേരി ഇൻഡസ്‌ട്രീസ്‌ കോ ഓപ്പ്‌. സൊസൈറ്റി എന്നിവരുടെ ഉൽപ്പന്നങ്ങൾ 20 ശതമാനം റിബേറ്റിൽ ലഭിക്കും. എം വി ആർ ആയുർവേദ കോളേജിന്റെ ഉൽപ്പന്നങ്ങൾ, ദിനേശ്‌ ഭക്ഷ്യ ഉൽപ്പന്നങ്ങൾ, മിൽമ ഡെയ്‌റി ഉൽപ്പന്നങ്ങൾ, പ്രകൃതി ജീവന ഉൽപ്പന്നങ്ങൾ, ജൈവ പച്ചക്കറികൾ, കാർഷിക ഉപകരണങ്ങൾ, പാലക്കാട്‌ കുത്താമ്പള്ളി സെറ്റ്‌ സാരികൾ തുടങ്ങി വൈവിധ്യങ്ങളായ ഉൽപ്പന്നങ്ങളാണ്‌ 40 സ്‌റ്റാളുകളിലൂടെ വിൽപ്പന നടത്തുന്നത്‌.
കുടുംബശ്രീ ജില്ലാ മിഷന്റെ ബ്രാൻഡഡ് ഉൽപ്പന്നങ്ങളായ കറി പൗഡറുകൾ, ഇൻസ്റ്റന്റ്‌ ധാന്യ പൊടികൾ, അച്ചാറുകൾ എന്നിവയുമുണ്ട്‌. കുടുംബശ്രീ ഫുഡ്‌കോർട്ടും ഒരുക്കിയ–ിട്ടുണ്ട്‌. എല്ലാ സംരംഭകർക്കും മിനിമം കച്ചവടം ഉറപ്പുവരുത്താൻ കുടുംബശ്രീ അയൽക്കൂട്ടംവഴി അഞ്ച്‌ ലക്ഷം രൂപയുടെ കൂപ്പണുകൾ വിതരണം ചെയ്‌തിട്ടുണ്ട്‌. സമ്മാന കൂപ്പണുകൾ ദിവസേന നറുക്കെടുത്ത്‌ സമ്മാനങ്ങളും നൽകും. ദിവസവും വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്‌. മേള 14ന്‌ സമാപിക്കും.
കുടുംബശ്രീ സിഡിഎസുകളിലായി 180 ഓണച്ചന്തകൾ സംഘടിപ്പിക്കുമെന്ന്‌ കുടുംബശ്രീ ജില്ലാ മിഷൻ കോ ഓഡിനേറ്റർ എം വി ജയൻ പറഞ്ഞു. ഗ്രാമ സിഡിഎസുകളിൽ രണ്ടുവീതവും നഗര സിഡിഎസുകളിൽ നാലിലധികവും മേളകളാണ് സംഘടിപ്പിക്കുക.
അയ്യായിരത്തിലധികം കുടുംബശ്രീ സംരംഭങ്ങൾ ഉൽപ്പാദിപ്പിക്കുന്ന എണ്ണൂറിലധികം ഉൽപ്പന്നങ്ങൾ വിപണനമേളയിൽ ലഭിക്കും. കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പ് അംഗങ്ങൾ ഉൽപ്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികളും ന്യായവിലയിൽ ഗുണഭോക്താക്കൾക്ക് വാങ്ങാം.


Share our post
Continue Reading

Kerala54 mins ago

എന്താണ് എംപോക്സ്? ഒരു പ്രാദേശിക രോഗം ആഗോള പ്രശ്നമായതെങ്ങനെ? ലക്ഷണങ്ങളും മുൻകരുതലുകളും അറിയാം

Kerala1 hour ago

കെ.എസ്.ആർ.ടി.സി: ലാഭത്തിലോടി 73 ഡിപ്പോകൾ

KETTIYOOR2 hours ago

കെ.സി.സുബ്രഹ്മണ്യൻ നായർ കൊട്ടിയൂർ ദേവസ്വം ചെയർമാൻ സ്ഥാനം രാജിവച്ചു

Kannur2 hours ago

തലശേരി പുന്നോലിൽ പതിനാറുകാരി ട്രെയിൻ തട്ടി മരിച്ചു

MUZHAKUNNU4 hours ago

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ഭാഗവത നവാഹ യഞ്ജം 22ന് തുടങ്ങും

Kerala4 hours ago

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം, എവിടെ എത്തിയെന്നറിയാം, ഭ‌ക്ഷണം ഓർഡർ ചെയ്യാം; എല്ലാം ഇനി ഒരു ആപ്പിൽ

Kannur4 hours ago

റബര്‍ ബോര്‍ഡ് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

Kannur5 hours ago

സമൂഹമാധ്യമങ്ങൾ വഴിയുള്ള സൈബർ തട്ടിപ്പ് കൂടുന്നു

Kannur5 hours ago

വിദ്യാർഥികൾക്ക് കെ.എസ്.ആർ.ടി.സിയുടെ സ്‌പെഷ്യൽ ടൂർ പാക്കേജ്

Kerala5 hours ago

പ്രവാസികൾക്ക് അഞ്ചു ദിവസത്തിനുള്ളിൽ ഡ്രൈവിങ് ടെസ്റ്റിന് ഡേറ്റ് നൽകും: മന്ത്രി ഗണേഷ് കുമാർ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News6 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!