ജനങ്ങളെ കൈവിടാതെ ബി.എസ്.എന്‍.എല്‍, 91 രൂപയ്ക്ക് 90 ദിവസം വാലിഡിറ്റി

Share our post

കുറഞ്ഞ ചെലവിലുള്ള താരിഫ് പ്ലാനുകള്‍ വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കിണഞ്ഞ് ശ്രമിക്കുകയാണ് പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍. 4ജി രംഗത്ത് എത്താന്‍ വളരെ വൈകിയെങ്കിലും സ്വകാര്യ കമ്പനികള്‍ അടുത്തിടെ പ്രഖ്യാപിച്ച താരിഫ് നിരക്ക് വര്‍ധനവ് വിപണിയില്‍ പ്രയോജനപ്പെടുത്താനാണ് ബി.എസ്എന്‍എല്‍ ശ്രമിച്ചുവരുന്നത്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമിക്കുന്ന നിരവധി പ്ലാനുകളാണ് ബിഎസ്എന്‍എലിന്റേതായി കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അത്തരത്തില്‍ മറ്റൊരു പ്ലാന്‍ ആണ് 91 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍. 90 ജിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. സിം കാര്‍ഡുകള്‍ കൂടുതല്‍ കാലത്തേക്ക് സജീവമാക്കി നിര്‍ത്താന്‍ ഈ പ്ലാന്‍ ഏറെ ഉപകാരപ്രദമാണ്. സ്വകാര്യ കമ്പനികളുടെ നെറ്റ് വര്‍ക്കില്‍ സിം നിലനിര്‍ത്താന്‍ 249 രൂപയെങ്കിലും പ്രതിമാസം ചെലവാക്കണം. വാലിഡിറ്റിയ്ക്ക് വേണ്ടി പ്രത്യേകം പ്ലാനുകള്‍ ഒന്നും സ്വകാര്യ കമ്പനികള്‍ നല്‍കുന്നില്ല. ജിയോയുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള 198 രൂപയുടെ പ്ലാന്‍ 14 ദിവസത്തെ വാലിഡിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്. ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്കും, വിദേശത്ത് പോവുന്നവര്‍ക്കും നമ്പര്‍ നഷ്ടമാവാതെ സൂക്ഷിക്കാന്‍ ഈ പ്ലാന്‍ ഉപയോഗപ്രദമാണ്. എന്നാല്‍ മറ്റ് അണ്‍ലിമിറ്റഡ് പ്ലാനുകളെ പോലെയല്ല. വാലിഡിറ്റി അല്ലാതെ മറ്റൊന്നും ഇതില്‍ സൗജന്യമായി ലഭിക്കില്ല. കോളുകള്‍ക്ക് മിനിറ്റിന് 15 പൈസയും, ഒരു എംബി ഡാറ്റയ്ക്ക് 1 പൈസയും എസ്എംഎസിന് 25 പൈസയും നല്‍കണം. ബാലന്‍സ് തീര്‍ന്നാല്‍ വാലിഡിറ്റി കാലാവധിക്കുള്ളില്‍ ടോപ്പ് അപ്പ് റീച്ചാര്‍ജുകള്‍ ചെയ്യേണ്ടി വരും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!