Kannur
അതിരുകളില്ലാതെ ‘ബോർഡർ’ ചിക്കൻ

തെങ്കാശി : ‘പൊരിച്ച കോഴീന്റെ മണം….’ കിലുക്കം സിനിമയിലെ ഈ ഡയലോഗ് മലയാളി മറന്നിട്ടുണ്ടാകില്ല. എന്നാൽ, സദാനേരവും പൊരിച്ചകോഴിയുടെ മണം പരക്കുന്ന ഒരിടമുണ്ട് കേരള–തമിഴ്നാട് അതിർത്തിയിൽ. ബോർഡർ ചിക്കൻ എന്ന പേരിൽ പ്രശസ്തമായ ചെങ്കോട്ടയിലെ റഹ്മത്ത് പൊറോട്ട സ്റ്റാൾ. മലയാളി ഭക്ഷണ പ്രേമികളുടെ കൂടി ഇഷ്ടയിടമായ ഇവിടെ പൊറോട്ടയും ബിരിയാണിയുമാണ് മുഖ്യം. പക്ഷേ, കൂടെ വിളമ്പുന്ന ചിക്കൻ തിരക്കിയാണ് അതിർത്തി കടന്നും ആളെത്തുന്നത്. നാട്ടുകോഴി 65, പിച്ചിയ കോഴി, പൊരിച്ച കോഴി തുടങ്ങി വിവിധ രുചികളിലാണ് ‘ബോർഡർ ചിക്കൻ’ വിളമ്പുന്നത്. തനിനാടൻ ശൈലിയിലുള്ള ഭക്ഷണമാണെങ്കിലും രുചിയിൽ സകലതിനെയും പിന്നിലാക്കും. 1974ലാണ് ചെങ്കോട്ട സ്വദേശി മുഹമ്മദ് ഹസൻ റഹ്മത്ത് എന്ന പേരിൽ ഭക്ഷണശാല ആരംഭിച്ചത്. ഇന്നിപ്പോൾ ഹസന്റെ മക്കളായ ഖനിയും ഷെയ്ക്കുമാണ് ഹോട്ടലിന്റെ നടത്തിപ്പുകാരും ഉടമകളും. ഏത് നേരത്ത് കയറിച്ചെന്നാലും ഷീറ്റുമേഞ്ഞ കെട്ടിടത്തിനു മുന്നിൽ വൻതിരക്കാണ്. ദിവസവും ആയിരക്കണക്കിന് പൊറോട്ടയും നൂറുകണക്കിന് കോഴികളും വിൽക്കുന്ന സ്ഥാപനത്തിൽ ഒരു കസേര ഒഴിഞ്ഞുകിട്ടാൻ മണിക്കൂറുകളുടെ കാത്തിരിപ്പ് വേണം. ഇരുന്നുകഴിഞ്ഞാൽ മുന്നിൽ വാഴയിലയിടും. മെനു കാർഡൊന്നും പ്രതീക്ഷിക്കരുത്. സപ്ലെയർ വന്ന് വിഭവങ്ങളുടെ പേരുകൾ ഇടതടവില്ലാതെ പറയും. മല്ലി, പെരുംജീരകം, ജീരകം, വറ്റൽമുളക് എന്നിവ അരച്ചുചേർത്ത മസാലയും വെളിച്ചെണ്ണയുമാണ് ബോർഡർ ചിക്കന്റെ രുചിക്കൂട്ട്. വിശാലമായ അടുക്കളയിലാണ് പാചകം. ഡസനോളം തൊഴിലാളികളാണ് മേശയ്ക്ക് ചുറ്റുംനിന്ന് പൊറോട്ട അടിക്കുന്നത്. ഒരേസമയം അമ്പതിലേറെ പൊറോട്ട വലിയ കല്ലിൽക്കിടന്ന് പാകമാകും. കഴിച്ചവർ വീണ്ടും വീണ്ടുമെത്തുന്നതുകൊണ്ടാണ് ഈ തിരക്കെന്നും മലയാളികൾ ഭക്ഷണത്തിനായി എത്താത്ത ദിവസമില്ലെന്നും ഉടമകൾ പറയുന്നു.
Breaking News
ചൂട് കൂടുന്നു: കണ്ണൂരിൽ റെക്കോഡ് താപനില


തിങ്കളാഴ്‌ച കണ്ണൂരിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില. കണ്ണൂർ വിമാനത്താവളത്തിൽ 40.4 ഡിഗ്രിയും കണ്ണൂർ സിറ്റിയിൽ 39 ഡിഗ്രിയുമാണ് രേഖപ്പെടുത്തി യത്. സാധാരണയെക്കാൾ 4.4 ഡിഗ്രി അധിക മാണിത്. സംസ്ഥാനത്ത് ബുധൻവരെ സാധാരണ യെക്കാൾ മൂന്നു ഡിഗ്രിവരെ താപനില ഉയരാനാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണം. അതേ സമയം, തെക്കൻ ബം ഗാൾ ഉൾക്കടലിൽ ചക്ര വാതച്ചുഴിക്ക് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ മാർച്ച് ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയുണ്ടാകാം. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.
Kannur
ഒരിക്കൽ കൂടി ജയിലിൽ പോകാൻ തയ്യാറെന്ന് എം.വി ജയരാജൻ


കണ്ണൂർ: ഒരിക്കൽ കൂടി ജയിലിൽ പോകാൻ തയ്യാറെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം. വി ജയരാജൻ. കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിൽ റോഡ് തടസ്സപ്പെടുത്തിയതിന് പോലീസ് നോട്ടീസ് നൽകിയത് പരാമർശിച്ചാണ് എം വി ജയരാജൻ്റെ പ്രതികരണം.സമരത്തിൽ പതിനായിരങ്ങൾ പങ്കെടുത്താൽ വഴി തടസ്സപ്പെടും. യാത്രയ്ക്ക് വഴി വേറേയുണ്ട്. കണ്ണൂരിൽ ഹെഡ് പോസ്റ്റ് ഓഫീസ് വേറെയില്ല. മാധ്യമങ്ങൾ ജഡ്‌ജിമാരെ പ്രകോപിപ്പിക്കാൻ എല്ലാം പകർത്തിയിട്ടുണ്ട്.ഈ ചൂടുകാലത്ത് ഇനിയും ജയിലിൽ പോകാൻ ആഗ്രഹിക്കുന്നുവെന്നും ജയരാജൻ പറഞ്ഞു.
Kannur
പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വിജയം


പാനൂർ: പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡായ താഴെ ചമ്പാട് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വിജയം. എൽ.ഡി.എഫിലെ ശരണ്യ സുരേന്ദ്രൻ 499 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥിയെ ആണ് പരാജയപ്പെടുത്തിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്