മൊയ്‌തു പാലത്തിൽ ആംബുലൻസും ഫയർ ഫോഴ്‌സ് വാഹനവും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു

തലശേരി: ധർമ്മടം മൊയ്‌തു പാലത്തിൽ ആംബുലൻസും ഫയർ ഫോഴ്‌സ് വാഹനവും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു. ഏഴോം കൊട്ടില സ്വദേശി മിഥുൻ (38) ആണ് മരിച്ചത്. തലശ്ശേരി ഭാഗത്തേക്ക് മൃതദേഹവുമായി പോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽ പെട്ടത്. ആംബുലൻസിലുണ്ടായ മൂന്ന് പേർക്ക് പരിക്കേറ്റു.