പന്ത്രണ്ടുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ 23-കാരൻ അറസ്റ്റിൽ

കഴക്കൂട്ടം: പന്ത്രണ്ടുകാരിയെ പ്രണയംനടിച്ച് വീട്ടിൽ നിന്നു തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ. കാട്ടാക്കട മുക്കാട്ടിൽ വീട്ടിൽ മുസ്താഖ് (23) ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് ചേങ്കോട്ടുകോണം സ്വദേശിയായ പെൺകുട്ടിയെ വീട്ടിൽനിന്നു കാണാതായത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് യുവാവിനെയും പെൺകുട്ടിയെയും പോലീസ് കണ്ടെത്തിയത്. തുടർന്നായിരുന്നു പോക്സോ പ്രകാരം ഇയാളെ അറസ്റ്റു ചെയ്തത്.