രാത്രിയില്‍ നഗ്നനായെത്തി അജ്ഞാതന്റെ പരാക്രമം; സിസിടിവി കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം

Share our post

കണ്ണൂർ: കണ്ണൂർ പുതിയ തെരുവിലെ വീട്ടില്‍ നഗ്നനായി എത്തി അജ്ഞാതന്റെ പരാക്രമം. മോഷണ ശ്രമമാണോയെന്ന ആശങ്കയിലാണ് വീട്ടുകാർ. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. പുതിയ തെരുവിലെ വീട്ടിലേക്ക് പാന്റും ഷർട്ടും മാസ്കും ധരിച്ച്‌ അജ്ഞാതനെത്തി വീടിന് ചുറ്റും നടന്ന ശേഷം യുവാവ് വസ്ത്രങ്ങള്‍ സ്വയം അഴിച്ചുമാറ്റി നഗ്നനായി. കൂടാതെ അയല്‍ വീട്ടില്‍ നിന്നുമെടുത്ത കസേര വീടിന് പിന്നില്‍ കൊണ്ടുവെച്ചുവെന്ന് വീട്ടുകാര്‍ പറയുന്നു വിവരമറിയച്ചയുടനെ വളപട്ടണം പൊലീസ് സ്ഥലത്തെത്തി. നാട്ടുകാരും പൊലീസും ചേർന്ന് അരിച്ച്‌ പെറുക്കിയെങ്കിലും ആളെ കിട്ടിയില്ല. കൂടുതല്‍ സിസിടിവികള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. രാത്രികാലത്ത് പുതിയ തെരുവില്‍ പട്രോളിംങും ഏർപ്പെടുത്തിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!