കെ.എസ്.ഇ.ബി ഓണ്‍ലൈന്‍ സേവനങ്ങള്‍ ഭാഗികമായി മുടങ്ങിയേക്കും

Share our post

തിരുവനന്തപുരം: ഡാറ്റാസെന്‍റര്‍ നവീകരണത്തിന്‍റെ ഭാഗമായി നാളെ കെ.എസ്.ഇ.ബി.യുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഭാഗികമായി മുടങ്ങിയേക്കും. രാവിലെ 7 മുതല്‍ 11 വരെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും ഓണ്‍ലൈനിലൂടെയുള്ള പണമടയ്ക്കലിനും 1912 എന്ന നമ്പരിലൂടെയുള്ള ഉപഭോക്തൃ സേവനങ്ങള്‍‍ക്കും തടസ്സം നേരിട്ടേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വൈദ്യുതി സംബന്ധമായ പരാതികള്‍ പരിഹരിക്കാനായി അതത് സെക്ഷന്‍ ഓഫീസുകളിലോ 9496012062 എന്ന നമ്പരിലോ ഉപഭോക്താക്കള്‍‍ക്ക് ബന്ധപ്പെടാവുന്നതാണ്. കെഎസ്ഇബിയുടെ മറ്റ് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകളും മേല്‍‍പ്പറഞ്ഞ സമയപരിധിയില്‍ തടസ്സപ്പെടാനിടയുണ്ടെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!