Connect with us

Kerala

നിസ്സാരമല്ല ചെള്ളുപനി : വസ്ത്രങ്ങൾ കഴുകി നിലത്തോ പുല്ലിലോ ഉണക്കല്ലേ

Published

on

Share our post

കണ്ണൂർ:ചെള്ളുപനി പ്രതിരോധിക്കുന്നതിനായി എലിനശീകരണ പ്രവർത്തനങ്ങൾ ചെയ്യണം. ആഹാരാവശിഷ്ടങ്ങൾ വലിച്ചെറിയാതെ ശരിയായരീതിയിൽ സംസ്കരിക്കണം. വസ്ത്രങ്ങൾ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലം ഒഴിവാക്കുക. വസ്ത്രത്തിൽ പറ്റിപ്പിടിക്കുന്ന മൈറ്റുകൾ ശരീരത്തിലെത്താം. ജോലിക്കായി പുല്ലിലും മറ്റും ഇറങ്ങുമ്പോൾ ശരീരം മൂടുന്ന വസ്ത്രങ്ങൾ, വ്യക്തിഗത സുരക്ഷാമാർഗങ്ങൾ (ഗംബൂട്ട്, കാലുറ) എന്നിവ ധരിക്കുക. മൈറ്റ്കളുടെ സാന്നിധ്യം സംശയിക്കുന്നെങ്കിൽ കടിയേൽക്കാതിരിക്കാൻ സഹായിക്കുന്ന ലേപനങ്ങൾ ശരീരത്തിൽ പുരട്ടുക. കുഞ്ഞുങ്ങൾ മണ്ണിൽ കളിച്ചാൽ കൈകാലുകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.

എന്താണ് ചെള്ളുപനി?

ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാൻ, മുയൽ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കൾ കാണപ്പെടുന്നത്. എന്നാൽ മൃഗങ്ങളിൽ ഇത് രോഗമുണ്ടാക്കുന്നില്ല. ചെറു പ്രാണികളായ മൈറ്റുകളുടെ ലാർവ ദശയായ ചിഗ്ഗർ മൈറ്റുകൾ വഴിയാണ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്.

ലക്ഷണങ്ങൾ

ചിഗ്ഗർ മൈറ്റ് കടിച്ച് 10 മുതൽ 12 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ചിഗ്ഗർ കടിച്ച ഭാഗം തുടക്കത്തിൽ ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി (എസ്‌കാർ) മാറുകയും ചെയ്യുന്നു. കക്ഷം, കാലിന്റെ ഒടി, ജനനേന്ദ്രിയങ്ങൾ, കഴുത്ത് തുടങ്ങിയ ശരീര ഭാഗങ്ങളിലാണ് സാധാരണയായി ഇത്തരം പാടുകൾ കാണാറ്.

വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കൽ, കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ചുരുക്കം ചിലരിൽ തലച്ചോറിനെയും ഹൃദയത്തേയും ബാധിക്കുന്ന തരത്തിലുള്ള സങ്കീർണതകളുണ്ടാകാറുണ്ട്. അതിനാൽ രോഗലക്ഷണമുള്ളവർ ഉടൻ തന്നെ വൈദ്യസേവനം തേടേണ്ടതാണ്.

രോഗനിർണയം

സ്‌ക്രബ് ടൈഫസിന് ടൈഫോയ്ഡ്, എലിപ്പനി, ഡെങ്കിപ്പനി എന്നീ രോഗങ്ങളുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാൽ രോഗനിർണയം പ്രയാസമാണ്. രോഗി വരുന്ന പ്രദേശത്തെ രോഗ സാധ്യത, തൊലിപ്പുറമെയുള്ള എസ്‌കാർ, രക്ത പരിശോധനാ ഫലം എന്നിവ രോഗനിർണയത്തിന് സഹായകരമാണ്. ഒരാഴ്ചയിൽ നീണ്ടുനിൽക്കുന്ന പനിയാണെങ്കിൽ ചെള്ളുപനിയല്ലെന്ന് ഉറപ്പ് വരുത്തണം. നേരത്തെ കണ്ടെത്തിയാൽ സ്‌ക്രബ് ടൈഫസിനെ ആന്റി ബയോട്ടിക് മരുന്നുകൾ ഉപയോഗിച്ച് ഫലപ്രദമായി ചികിത്സിക്കാൻ കഴിയും.

രോഗ പ്രതിരോധനിയന്ത്രണ മാർഗങ്ങൾ

സ്‌ക്രബ് ടൈഫസ് പരത്തുന്ന ചിഗ്ഗർ മൈറ്റുകളെ കീടനാശിനികൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുന്നതാണ്. ഇതിനായി രോഗം സ്ഥിരീകരിച്ചാൽ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ, ആരോഗ്യ പ്രവർത്തകരെയോ അറിയിക്കുക.

പ്രതിരോധ മാർഗങ്ങൾ

  • പുല്ലിൽ കളിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ശരീരം മൂടത്തക്കവിധമുള്ള വസ്ത്രം ധരിക്കണം.
  • പുൽ നാമ്പുകളിൽ നിന്നാണ് കൈകാലുകൾ വഴി ചിഗ്ഗർ മൈറ്റുകൾ ശരീരത്തിൽ പ്രവേശിക്കുന്നത്. അതിനാൽ കൈകാലുകൾ മറയുന്ന വസ്ത്രം ധരിക്കണം.
  • എലി നശീകരണ പ്രവർത്തനങ്ങൾ, പുൽച്ചെടികളും മറ്റും വെട്ടി പരിസരം വൃത്തിയാക്കൽ എന്നിവ പ്രധാനമാണ്.
  • ആഹാരാവശിഷ്ടങ്ങൾ വലിച്ചെറിയാതെ ശരിയായ രീതിയിൽ സംസ്‌കരിക്കണം.
  • പുൽമേടുകളിലോ വനപ്രദേശത്തോ പോയി തിരിച്ച് വന്നതിനുശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ശരീരം നന്നായി തേച്ചുരച്ച് കഴുകണം. വസ്ത്രങ്ങളും കഴുകണം.
  • വസ്ത്രങ്ങൾ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലം ഒഴിവാക്കുക
  • രോഗസാധ്യതയുള്ള ഇടങ്ങളിൽ ജോലി ചെയ്യുമ്പോൾ കൈയ്യുറയും കാലുറയും ധരിക്കുക.


Share our post

Kerala

ജനന സർട്ടിഫിക്കറ്റടക്കം ഒറ്റ പ്ലാറ്റ്‌ഫോമിലേക്ക്; ഡിജിറ്റൽ കേരള ആർക്കിടെക്ചർ പദ്ധതിക്ക് നടപടി തുടങ്ങി

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ ഇ-ഗവേണൻസ് സംവിധാനം അടുത്ത ഘട്ടത്തിലേക്ക്. ഒരു വ്യക്തിയുടെ ജനനം മുതൽ ലഭ്യമാക്കേണ്ട സർക്കാർ സേവനങ്ങളെല്ലാം ഒറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ നൽകാൻ ലക്ഷ്യമിടുന്ന ഡിജിറ്റൽ കേരള ആർക്കിടെക്ചർ പദ്ധതിക്കാണ് നടപടികൾ തുടങ്ങുന്നത്. പഠനം പൂർത്തിയായി വിശദപദ്ധതിരേഖ തയ്യാറാക്കുകയാണിപ്പോൾ. നിലവിൽ വിവിധ പോർട്ടലുകളെ ആശ്രയിക്കുന്ന സംവിധാനത്തിനുപകരം എല്ലാ സർക്കാർസേവനങ്ങൾക്കുമായി ഒറ്റ പോർട്ടലിനെയോ ആപ്ലിക്കേഷനെയോ ആശ്രയിച്ചാൽ മതിയാകും.

ഡിജിറ്റൽ സേവനങ്ങൾ, ആധാർ സേവനങ്ങൾ, പേമെന്റ് ഗേറ്റ്‌വേ, നോട്ടിഫിക്കേഷൻ സേവനങ്ങൾ എന്നിവയെല്ലാം സംയോജിപ്പിച്ചാകും പദ്ധതി. പ്രാഥമികമായി 2.03 കോടി അനുവദിച്ചിരുന്ന പദ്ധതിക്കുള്ള നടപടികൾ ആരംഭിക്കുന്നതിന് വൈകിയതിനാൽ പണം തിരികെ സർക്കാരിലേക്ക് മടക്കിയിരുന്നു. പിന്നീട് പദ്ധതിസംബന്ധിച്ച പഠനം നടത്താൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്മാർട്ട് ഗവൺമെന്റിനെ ഏൽപ്പിച്ചു. അവർതന്നെ വിശദ പദ്ധതിരേഖയും തയ്യാറാക്കും. ഇതിനായി സർക്കാർ 32 ലക്ഷം അനുവദിച്ചിട്ടുണ്ട്. 81 വകുപ്പുകളിലെ തൊള്ളായിരത്തോളം സേവനങ്ങൾ വിവിധ പോർട്ടലുകളിലൂടെയും ആപ്ലിക്കേഷനുകളിലൂടെയുമായി ഇപ്പോൾ ലഭിക്കുന്നുണ്ട്. ഒരുവിഭാഗം സേവനങ്ങൾ ആദ്യം സംയോജിപ്പിച്ചശേഷം അവ പരീക്ഷിക്കും. ഘട്ടംഘട്ടമായി എല്ലാം ഒറ്റ പ്ലാറ്റ്‌ഫോമിലാക്കും.


Share our post
Continue Reading

Kerala

ബി.ജെ.പി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

Published

on

Share our post

പാലക്കാട്: നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിൽ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കൾ ചേർന്ന് സന്ദീപിനെ സ്വാഗതം ചെയ്തു. വൻ സ്വീകരണമാണ് പാലക്കാട്ട് സന്ദീപിന് കോൺഗ്രസ് നേതാക്കളൊരുക്കിയത്.

ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിന്നിരുന്ന സന്ദീപ് വാര്യര്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ബിജെപി വിടാനുള്ള തീരുമാനത്തിലേക്ക് എത്തിയത്‌. പ്രചരണ രംഗത്ത് അദ്ദേഹം സജീവമല്ലാതായതോടെ പാര്‍ട്ടി വിടുമെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇതിനിടെയില്‍ പാലക്കാട് സ്ഥാനര്‍ഥി സി. കൃഷ്ണകുമാറിനെതിരെ സന്ദീപ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതോടെ കാര്യങ്ങള്‍ പരസ്യമായി. സന്ദീപിനെ സി.പി.എമ്മിലേക്ക് സ്വാഗതം ചെയ്ത് എ.കെ. ബാലന്‍ രംഗത്തെത്തിയിരുന്നു.

പാലക്കാട് സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ നിരന്തരം അപമാനിച്ചത് എണ്ണിപ്പറഞ്ഞുകൊണ്ട് വൈകാരികമായിട്ടായിരുന്നു സന്ദീപ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. ഒരു മനുഷ്യന്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നതായിരുന്നു പാലക്കാട് തിരഞ്ഞെടുപ്പ് വേദിയില്‍ സീറ്റ് നിഷേധിച്ചതിനെ സൂചിപ്പിച്ച് സന്ദീപ് കുറിച്ചത്.

ഇതിനിടയില്‍ സി.പി.ഐലേക്ക് പോകുന്നുവെന്നും വാര്‍ത്തകള്‍ വന്നു. ബി.ജെ.പി സംസ്ഥാന നേതാക്കള്‍ തന്നെ ഇടപെട്ട് അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും സന്ദീപ് വഴങ്ങിയിരുന്നില്ല. ഇതോടെ ബി.ജെ.പി സന്ദീപിനെതിരെ നടപടിയിലേക്ക് നീങ്ങുകയാണെന്ന അഭ്യൂഹങ്ങളും ശക്തമായി. എന്നാല്‍ നടപടിയുണ്ടായാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നായിരുന്നു സന്ദീപിന്റെ മറുപടി. തന്നെ അപമാനിച്ച നേതാക്കള്‍ക്കെതിരേ നടപടി വേണമെന്ന നിലപാടില്‍ സന്ദീപ് ഉറച്ചു നിന്നു. അല്ലാതെ പാര്‍ട്ടി വേദികളിലേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Kerala

റേഷൻ കടകൾ ചൊവ്വാഴ്‌ച അടച്ചിടും

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ ചൊവ്വാഴ്‌ച അടച്ചിട്ട് പ്രതിഷേധിക്കാൻ തീരുമാനിച്ചു. റേഷൻ വ്യാപാരികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഈ സമരം. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ വേതനം അനുവദിക്കുക, ഉറപ്പുനൽകിയ ഉത്സവബത്ത നൽകുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.ഇന്നലെ ചേർന്ന റേഷൻ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ യോഗത്തിലാണ് സമരത്തിന്റെ തീരുമാനമെടുത്തത്. ഇന്ന് ഭക്ഷ്യവകുപ്പിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും സമരത്തെക്കുറിച്ചുള്ള നോട്ടീസ് നൽകും.


Share our post
Continue Reading

Kerala56 mins ago

ജനന സർട്ടിഫിക്കറ്റടക്കം ഒറ്റ പ്ലാറ്റ്‌ഫോമിലേക്ക്; ഡിജിറ്റൽ കേരള ആർക്കിടെക്ചർ പദ്ധതിക്ക് നടപടി തുടങ്ങി

Kerala1 hour ago

ബി.ജെ.പി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

Kerala2 hours ago

റേഷൻ കടകൾ ചൊവ്വാഴ്‌ച അടച്ചിടും

Kerala2 hours ago

ഒരു പുരുഷനൊപ്പം ഹോട്ടല്‍മുറിയില്‍ പ്രവേശിക്കുന്നത് ലൈംഗിക ബന്ധത്തിനുള്ള സമ്മതമാകില്ല- ഹൈക്കോടതി

India3 hours ago

രൂപയുടെ ഇടിവ് നേട്ടമാക്കാൻ പ്രവാസികൾ; നാട്ടിലേക്ക് പണം അയക്കാൻ നല്ല സമയം

Kerala3 hours ago

ഇന്ന് വൃശ്ചികം ഒന്ന്, ഇനി വ്രതശുദ്ധിയുടെ നാളുകൾ, മണ്ഡലകാലം ആരംഭം

Kannur3 hours ago

കണ്ണൂർ ജില്ലയിൽ അധ്യാപക ഒഴിവുകൾ

Kerala3 hours ago

തദ്ദേശവാർഡ് വിഭജനം :കരട് വിജ്ഞാപനം നവംബർ 18ന്

Kerala17 hours ago

ഇ.എം.ഐ ഉയരും; വായ്പ എടുത്തവർക്ക് തിരിച്ചടി, പലിശ ഉയർത്തി എസ്.ബി.ഐ

Kerala17 hours ago

ലൈസൻസും ആർ.സി.യും ഡിജിറ്റലായി കാണിച്ചാൽ മതി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!