പശു, മുട്ടക്കോഴി വളർത്തൽ പരിശീലനം

കണ്ണൂർ : മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 30, 31 തീയതികളിൽ പശു വളർത്തൽ, മുട്ടക്കോഴി വളർത്തൽ വിഷയങ്ങളിൽ പരിശീലനം നൽകുന്നു. പങ്കെടുക്കുന്നവർ കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ കർഷകർ 29-നകം പരിശീലന കേന്ദ്രത്തിൽ ഫോൺ മുഖേന രജിസ്റ്റർ ചെയ്യണമെന്ന് പ്രിൻസിപ്പൽ ട്രെയിനിങ് ഓഫീസർ അറിയിച്ചു. ഫോൺ: 0497 2763473, 9946624167.