യുവസാഹിത്യ ക്യാമ്പ് 2024: രചനകള്‍ ക്ഷണിച്ചു

Share our post

കണ്ണൂർ: കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന യുവ സാഹിത്യ ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ അവരുടെ രചനകള്‍ (കഥ, കവിത മലയാളത്തില്‍) സെപ്റ്റംബര്‍ 10 ന് മുമ്പ് സമര്‍പ്പിക്കണമെന്ന് കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് അറിയിച്ചു. സൃഷ്ടി കര്‍ത്താവിന്റെ പേരും മേല്‍വിലാസവും സൃഷ്ടികളോടൊപ്പം രേഖപ്പെടുത്തേണ്ടതാണ്. മുന്‍പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും മൗലികവുമായ രചനകള്‍ ഡി.ടി.പി ചെയ്ത്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി(എസ്.എസ്.എല്‍.സിസര്‍ട്ടിക്കറ്റ്/ആധാര്‍/വോട്ടര്‍ ഐ.ഡി ഇവയില്‍ ഏതെങ്കിലു ഒരെണ്ണം) ബയോഡേറ്റ, വാട്സ്പ്പ് നമ്പര്‍ എന്നിവ സഹിതം നല്‍കേണ്ടതാണ്. കവിത 60 വരിയിലും കഥ എട്ട് ഫുള്‍സ്‌കാപ്പ് പേജിലും കവിയരുത്. രചനകൾ ഇ മെയിലിലോ തപാലിലോ അയക്കാം. ഇമെയില്‍ sahithyacamp2024@gmail.com, വിലാസം-കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, സ്വാമി വിവേകാനന്ദൻ യൂത്ത് സെൻ്റർ, ദൂരദർശൻ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പി ഒ, തിരുവനന്തപുരം- 695043.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!