യാത്രാ തിരക്ക്; കൊച്ചുവേളി-മംഗളൂരു സ്പെഷൽ ട്രെയിൻ നീട്ടി

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൊച്ചുവേളി-മംഗളൂരു സ്പെഷൽ ട്രെയിൻ സർവീസ് സെപ്റ്റംബർ 28 വരെ നീട്ടി. 06041 മംഗളൂരു ജംഗ്‌ഷൻ- കൊച്ചുവേളി സ്പെഷൽ വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 7.30ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 8ന് കൊച്ചു വേളിയിലെത്തും. മടക്ക ട്രെയിൻ (06042) വെള്ളി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 6.40ന് കൊച്ചു വേളിയിൽ നിന്നും പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7ന് മംഗളൂരുവിൽ എത്തും.സ്റ്റോപ്പുകൾ: കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട്.