കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ താത്കാലിക ഒഴിവ്

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലെ കാരുണ്യം ആരോഗ്യ സുരക്ഷ പദ്ധതി (കാസ്പ്) യ്ക്കു കീഴിൽ കൺസൾട്ടന്റ്, ഫിസിയോതെറാപ്പിസ്റ്റ് തസ്തികകളിൽ താത്കാലിക നിയമനം. ആഗസ്റ്റ് 27 ന് രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് ആസ്പത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം. എം.ബി.ബി.എസിനു ശേഷം ഫിസിക്കൽ മെഡിസിൻ ആൻഡ് റീ-ഹാബിലിറ്റേഷനിൽ എം.ഡി കഴിഞ്ഞ്, ഒരു വർഷം സീനിയർ റസിഡന്റായി ഫിസിക്കൽ മെഡിസിൻ ആൻഡ് റീ-ഹാബിലിറ്റേഷൻ വിഭാഗത്തിൽ സേവനം അനുഷ്ഠിച്ചിരിക്കണം എന്നതാണ് കൺസൾട്ടന്റ് തസ്തികയിലെ യോഗ്യത. ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി (ബി പി ടി) കോഴ്സ് കഴിഞ്ഞവർക്ക് ഫിസിയോതെറാപ്പി തസ്തികയിലേക്കുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഇന്റർവ്യൂവിന് ഒരു മണിക്കൂർ മുമ്പ് ആസ്പത്രി സൂപ്രണ്ട് ഓഫീസിൽ റിപ്പോർട്ട് ചെയ്യണം., വെബ് സൈറ്റ്gmckannur.edu.in/