Connect with us

Kerala

ദുരന്തത്തിന്റെ ആഘാതത്തിൽ ഉഴറി വയനാട് ടൂറിസം; സഞ്ചാരികൾ എത്തുന്നില്ല, നഷ്ടം 20 കോടിയിലധികം

Published

on

Share our post

കോഴിക്കോട്: ചൂരൽമല ദുരന്തത്തിന്റെ ആഘാതത്തിൽനിന്ന് തിരിച്ചുവരാനാവാതെ വയനാട് വിനോദസഞ്ചാരമേഖലയും. ദുരന്തബാധിതപ്രദേശങ്ങളിലൊഴികെ എല്ലായിടത്തും ജനജീവിതം
സാധാരണനിലയിലായിട്ടും സഞ്ചാരികളാരും എത്തുന്നില്ല. 22 ദിവസംകൊണ്ട് ഇരുപതിലധികം കോടിരൂപയുടെ നഷ്ടമാണ് വിനോദസഞ്ചാരസംരംഭകർക്കും അനുബന്ധമേഖലയ്ക്കും മാത്രമുണ്ടായത്. ബുക്കിങ് റദ്ദുചെയ്തതിലൂടെമാത്രം മൂന്നുകോടിയുടെ നഷ്ടമെങ്കിലുമുണ്ടാവുമെന്ന് വയനാട് ടൂറിസം ഓർഗനൈസേഷൻ പ്രസിഡന്റ് കെ.ആർ. വാഞ്ചീശ്വരൻ പറയുന്നു. മഴക്കാലമായിട്ടുകൂടി ഇത്തവണ റിസോർട്ടുകളിലും ഹോട്ടലുകളിലും ശരാശരി 40 ശതമാനംവരെ ബുക്കിങ് ആയിരുന്നു. 90 ശതമാനംവരെ ബുക്കിങ് ലഭിച്ച റിസോർട്ടുകളുമുണ്ട്. മിക്കയിടത്തും ബുക്കിങ്ങുകൾ പൂർണമായി റദ്ദാക്കപ്പെട്ടു. വയനാട് സുരക്ഷിതമല്ല എന്നുഭയന്ന് പിൻവാങ്ങുകയാണ് പലരും. മേപ്പാടി പഞ്ചായത്തിലെ രണ്ടുവാർഡുകളിൽ മാത്രമാണ് നാശംവിതച്ചതെങ്കിലും ദുരന്തത്തിന്റെ വ്യാപ്തിയാണ് ഈ തിരിച്ചടിക്ക് കാരണം.


Share our post

Kerala

ശബരിമലയിൽ വെർച്വൽ ക്യൂ മാത്രം മതി, മാലയിട്ട് എത്തുന്ന ഒരു ഭക്തനും ദർശനം കിട്ടാതെ മടങ്ങേണ്ടി വരില്ല

Published

on

Share our post

ശബരിമലയിൽ വെർച്വൽ ക്യൂ മാത്രം മതിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. സ്പോട്ട് ബുക്കിങ് ആധികാരിക രേഖ അല്ല, സ്പോട്ട് ബുക്കിങ് ഉണ്ടാകും എന്ന് പ്രഖ്യാപിച്ചാൽ വെർച്വൽ ക്യൂയിൽ ആരെങ്കിലും വരുമോ? സ്പോട്ട് ബുക്കിങ് കൂടിയാൽ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വരും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. മാലയിട്ട് എത്തുന്ന ഒരു ഭക്തന് പോലും ദർശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ല. അക്കാര്യം സർക്കാരുമായി ആലോചിച്ചു ഉറപ്പാകുമെന്നും അദ്ദേഹം വിശദീകരിച്ചു.തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ മുന്നിൽകണ്ടുമാണ് വെർച്വൽ ക്യൂ വഴിയുള്ള ദർശനം നിർബന്ധമാക്കിയത്. സ്പോട്ട് ബുക്കിങ് വഴി ലഭിക്കുന്ന രേഖകൾ ആധികാരികം അല്ല. ഓൺലൈൻ വഴി ബുക്ക് ചെയ്യാതെ കൂടുതൽ ഭക്തർ എത്തുന്നത് ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും കണ്ടാണ് തീരുമാനം. എന്നാൽ മാലയിട്ട് എത്തുന്ന ഒരു ഭക്തനും ദർശനം നടത്താതെ മടങ്ങേണ്ടി വരില്ലെന്ന് ബോർഡ് പ്രസിഡൻറ് പറഞ്ഞു.


Share our post
Continue Reading

Kerala

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയില്‍ ആരോപണവിധേയനായ എസ്‌.ഐക്ക് സസ്‌പെന്‍ഷന്‍

Published

on

Share our post

കാസര്‍കോട്: കാസര്‍കോട്ടെ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ സത്താര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ എസ്.ഐ അനൂപിനെ മറ്റൊരു സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്തു. മറ്റൊരു ഓട്ടോ ഡ്രൈവറെ കൈയേറ്റം ചെയ്ത സംഭവത്തിലാണ് നടപടി. ഓട്ടോ ഡ്രൈവറായ നൗഷാദിനെ അനൂപ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.കഴിഞ്ഞ ജൂണില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. യാത്രക്കാരന്‍ നല്‍കിയ പരാതിയില്‍ ഓട്ടോ ഡ്രൈവറെ ബലം പ്രയോഗിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

യാത്രക്കാരന്‍ നല്‍കിയ പരാതിയില്‍ സ്റ്റേഷനില്‍ എത്തി ഉദ്യോഗസ്ഥരെ കണ്ടു എന്നും അതിന് ശേഷം ഫോണ്‍ എടുക്കാനായി സ്റ്റേഷന് പുറത്ത് നിര്‍ത്തിയിട്ട ഓട്ടോ റിക്ഷയുടേ അടുത്തേക്ക് പോയപ്പോള്‍ അനൂപ് മര്‍ദ്ദിച്ചു എന്നുമാണ് പരാതി. എസ്‌.ഐ അനൂപിനെതിരെ നൗഷാദ് പോലീസ് കംപ്ലയിന്റ് സെല്‍ അതോറിറ്റിയില്‍ പരാതിയും നല്‍കിയിട്ടുണ്ട്.എസ്. ഐ അനൂപ് നിരന്തരം ഓട്ടോ തൊഴിലാളികളെ ഉപദ്രവിക്കുന്നുണ്ടെന്നും പരാതികളുണ്ട്. ഈ സാഹചര്യത്തിലാണ് നടപടി. അബ്ദുള്‍ സത്താറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. ഈ സംഭവത്തില്‍ അനൂപിനെ അന്വേഷവിധേയമായി സ്ഥലം മാറ്റിയിരുന്നു. ഓട്ടോ പിടിച്ചുവച്ചതിനെ തുടര്‍ന്നായിരുന്നു അബ്ദുള്‍ സത്താര്‍ ആത്മഹത്യ ചെയ്തത്.


Share our post
Continue Reading

Kerala

വയനാട് തുരങ്ക പാതയുമായി സര്‍ക്കാര്‍ മുന്നോട്ട്; അന്തിമ പാരിസ്ഥിതിക അനുമതി കൂടി ലഭിച്ചാൽ നിർമാണം

Published

on

Share our post

തിരുവനന്തപുരം: വയനാട് തുരങ്കപാത നിർമാണത്തിൽ നിന്ന്‌ സർക്കാർ പിന്മാറിയിട്ടില്ലെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌. ലിന്റോ ജോസഫിന്റെ സബ്‌മിഷന്‌ മറുപടിയായി മുഹമ്മദ്‌ റിയാസിന്‌ വേണ്ടി മന്ത്രി ആർ ബിന്ദുവാണ് ഇക്കാര്യം സഭയെ അറിയിച്ചത്.അന്തിമ പാരിസ്ഥിതിക അനുമതിക്കായുള്ള അപേക്ഷ സ്റ്റേറ്റ് ലെവൽ എക്സ്പെർട്ട് കമ്മിറ്റിയുടെ പരിഗണനയിലാണ്‌. പദ്ധതിക്ക് 2043.75 കോടി രൂപയുടെ ഭരണാനുമതിയും 2134.50 കോടി രൂപയുടെ സാമ്പത്തികാനുമതിയും നൽകിയിട്ടുണ്ട്. ടണൽ പാതയുടെ പ്രവൃത്തി രണ്ട് പാക്കേജുകളിലായി ‘എൻജിനിയറിങ്, പ്രൊക്യുർമെന്റ്‌ ആന്റ്‌ കൺസ്‌ട്രക്ഷൻ (ഇപിസി) മാതൃകയിൽ ടെണ്ടർ ചെയ്തിട്ടുണ്ട്. പാലവും അപ്രോച്ച് റോഡും ഒന്നാമത്തെ പാക്കേജിലും ടണൽപാത നിർമാണം രണ്ടാമത്തെ പാക്കേജിലുമാണ്.പദ്ധതിക്കായി 17.263 ഹെക്ടർ വനഭൂമി ഏറ്റെടുക്കുക്കാനുള്ള വനം വകുപ്പിന്റെ സ്റ്റേജ്- ഒന്ന്‌ അനുമതി 2023 മാർച്ച് 31ന് കിട്ടി. സ്റ്റേജ് രണ്ട്‌ അനുമതിക്കായി 17.263 ഹെക്ടർ സ്വകാര്യഭൂമി വനഭൂമിയായി പരിപവർത്തനം ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. കോഴിക്കോടെ 8.0525 ഹെക്ടറും വയനാട്ടിലെ 8.1225 ഹെക്ടറും സ്വകാര്യഭൂമിയും ഏറ്റെടുത്ത് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ കൈമാറിയിട്ടുണ്ട്‌. കോഴിക്കോട്ടെ 1.8545 ഹെക്ടർ ഭൂമി കൂടി ഏറ്റെടുക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്‌. ആകെ ആവശ്യമായ 90 ശതമാനം ഭൂമിയും നിലവിൽ ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


Share our post
Continue Reading

IRITTY14 mins ago

തിങ്കളാഴ്ച‌ നടത്താനിരുന്ന ഡ്രൈവിംഗ് ടെസ്റ്റ് മാറ്റി

Kerala16 mins ago

ശബരിമലയിൽ വെർച്വൽ ക്യൂ മാത്രം മതി, മാലയിട്ട് എത്തുന്ന ഒരു ഭക്തനും ദർശനം കിട്ടാതെ മടങ്ങേണ്ടി വരില്ല

Kannur17 mins ago

സ്വകാര്യ ബസ്സുകളുടെ അനിശ്ചിതകാല സമരം: യോഗം 14-ന്

Kerala2 hours ago

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയില്‍ ആരോപണവിധേയനായ എസ്‌.ഐക്ക് സസ്‌പെന്‍ഷന്‍

Kerala2 hours ago

വയനാട് തുരങ്ക പാതയുമായി സര്‍ക്കാര്‍ മുന്നോട്ട്; അന്തിമ പാരിസ്ഥിതിക അനുമതി കൂടി ലഭിച്ചാൽ നിർമാണം

Kerala3 hours ago

അടവി, ​ഗവി വഴി പരുന്തുംപാറയിലേക്ക്: വൈബ് കിടു

Kerala3 hours ago

ഏഴാംക്ലാസുകാരിയെ പ്രണയംനടിച്ച് തട്ടിക്കൊണ്ടുപോയി, യുവാവ് പിടിയിൽ

KETTIYOOR3 hours ago

പേര്യ ചുരം റോഡ് പുനർനിർമ്മാണ പദ്ധതി പ്രദേശത്ത് മോഷണം

Kerala3 hours ago

പമ്പയിൽ സ്പോട്ട് ബുക്കിങ്ങിന് സൗകര്യമൊരുക്കും

Kerala6 hours ago

തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ പൊട്ടിത്തെറി; മേല്‍ശാന്തിക്ക് ദാരുണാന്ത്യം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!