പഴയ കെട്ടിടങ്ങള്‍ക്ക് ലൈസൻസ് പുതുക്കാം

കെട്ടിടനിർമാണ ചട്ടം നിലവില്‍ വരുന്നതിനു മുൻപ് നിർമിച്ച കെട്ടിടങ്ങളില്‍ നിലവില്‍ പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്ക് ലൈസൻസ് തുടർന്നും പുതുക്കി നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. തിരുവനന്തപുരത്തു നടന്ന തദ്ദേശ അദാലത്തില്‍ പരാതി പരിഹരിച്ചുകൊണ്ടാണ് മന്ത്രി നിർദേശം നല്‍കിയത്. സമാനമായ കേസുകളില്‍ നിർദേശം ബാധകമാക്കി പൊതു ഉത്തരവ് പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. ആറ്റിങ്ങല്‍ സ്വദേശിനി ബി. എസ്. അശ്വതി നല്‍കിയ പരാതിയിലാണ് മന്ത്രി നടപടി സ്വീകരിച്ചത്. കെട്ടിട നിർമാണ ചട്ടം നിലവില്‍ വരുന്നതിനു മുമ്പ് നിർമിച്ച കെട്ടിടത്തില്‍ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിന് കൊമേഴ്‌സ്യല്‍ ലൈസൻസ് അനുവദിക്കുന്നില്ല എന്നതായിരുന്നു പരാതി. ചട്ടം നിലവില്‍ വരുന്നതിനു മുൻപുള്ള കെട്ടിടങ്ങള്‍ക്ക് ലൈസൻസില്‍ തല്‍സ്ഥിതി തുടരാമെന്ന പൊതു ഉത്തരവ് നിലവില്‍ വരുന്നതോടെ ഈ പ്രശ്‌നം അഭിമുഖീകരിക്കുന്നവർക്കെല്ലാം ശാശ്വത പരിഹാരമാകും. കെ സ്മാർട്ടിലും ഇതിന് ആവശ്യമായ ഭേദഗതി വരുത്തും.