Kannur
വനിതാ കമ്മിഷൻ മെഗാ അദാലത്തിൽ 12 കേസുകൾ തീർപ്പാക്കി

കണ്ണൂർ: വനിതാ കമ്മീഷൻ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടത്തിയ ജില്ലാതല മെഗാഅദാലത്തിൽ 12 കേസുകൾ തീർപ്പാക്കി. ആകെ 53 കേസുകൾ പരിഗണിച്ചു. കമ്മീഷൻ അംഗം അഡ്വ. പി.കുഞ്ഞായിഷ നേതൃത്വം നൽകി. നിയമപരമായ അറിവുകൾ സ്ത്രീകൾക്ക് നൽകാനായി ക്ലാസുകൾ നടത്താൻ കമ്മിഷൻ തീരുമാനിച്ചതായി അവർ പറഞ്ഞു രണ്ട് കേസുകൾ ജാഗ്രതാ സമിതിയുടെയും മൂന്ന് കേസുകൾ പൊലീസിന്റെയും റിപ്പോർട്ടിനായി കൈമാറി. ജില്ലാ നിയമ സഹായ അതോരിറ്റിക്ക് രണ്ട് കേസുകൾ റഫർ ചെയ്തു. ബാക്കിയുള്ള 34 കേസുകൾ അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും. അഡ്വ. കെ.എം പ്രമീള, അഡ്വ. പത്മജ പത്മനാഭൻ, കൗൺസിലർ മാനസ സി.ബാബു, വുമൺ സി.പി.ഒ കെ.സിൻഷ എന്നിവർ അദാലത്തിൽ പങ്കെടുത്തു.
Kannur
പൊതുമുതൽ നശിപ്പിച്ചാൽ ഉത്തരവാദി രക്ഷിതാക്കൾ: ജില്ലാതല ജാഗ്രതാ സമിതി


കണ്ണൂർ: സ്കൂളിലെ ഫർണിച്ചറുകൾ, ടോയിലറ്റ് ഉൾപ്പെടെയുള്ള പൊതുമുതൽ നശിപ്പിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം അവ നശിപ്പിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ആയിരിക്കുമെന്ന് ജില്ലാതല ജാഗ്രതാ സമിതി.അവസാന പ്രവൃത്തി ദിവസങ്ങളിലും പരീക്ഷ കഴിയുന്ന ദിവസവും ചില വിദ്യാർഥികൾക്ക് വിദ്യാലയങ്ങളിലെ ഫർണിച്ചറുകൾ ഉൾപ്പെടെയുള്ളവ നശിപ്പിക്കുന്ന പ്രവണതയുണ്ടെന്നും ഇതിനെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും വിദ്യാലയങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടം രക്ഷിതാക്കൾ ഏറ്റെടുക്കണമെന്നും സമിതി അറിയിച്ചു.
സ്കൂളുകളിൽ ജാഗ്രതാ സമിതി രൂപീകരിച്ച് ആരംഭം കുറിക്കുന്ന ജനകീയ ക്യാമ്പയിന്റെ തുടർപ്രവർത്തനങ്ങൾ അവലോകനം ചെയ്യും. വിദ്യാർഥികളോട് കൂടുതലായി സംവദിച്ച് സാമൂഹ്യവിരുദ്ധരെ തിരിച്ചറിയാനുള്ള മാർഗങ്ങൾ കണ്ടെത്തണം. സമൂഹത്തിൽ നിന്നും ലഹരി പൂർണമായി ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾ താഴെത്തട്ടിൽ വരെ എത്തിക്കാൻ ഒറ്റക്കെട്ടായിj മുന്നോട്ടു പോകാനും ജാഗ്രതാ സമിതിയിൽ തീരുമാനമായി. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ജില്ലാതല ജാഗ്രതാ സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു.
Kannur
കണ്ണൂരിലെ ബേക്കറിയിൽ നിന്ന് പട്ടാപകൽ ചാരിറ്റി ബോക്സ് മോഷ്ടിച്ചയാൾ അറസ്റ്റിൽ


കണ്ണൂർ: പട്ടാപകൽ നഗരത്തിലെ ബേക്കറിയിൽ നിന്നും ചാരിറ്റി ബോക്സുകൾ മോഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ സിറ്റി തയ്യിൽ സ്വദേശി ഷാരോണിനെയാണ് (23) ടൗൺ സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് കേസിനാസ്പദമായ സംഭവം. റെയിൽവേ സ്റ്റേഷന് സമീപത്തെ എംആർഎ ബേക്കറിയിൽ കാഷ് കൗണ്ടറിന് സമീപം വച്ചിരുന്ന വയനാട് മുസ്ലിം ഓർഫനേജിന്റെയും കണ്ണൂർ തണൽ വീടിന്റെയും ചാരിറ്റി ബോക്സുകൾ കവർന്നത്. രണ്ട് പേർ ബൈക്കിൽ എത്തി 6000 രൂപയോളമുണ്ടായിരുന്ന ചാരിറ്റി ബോക്സുകൾ കവർന്ന് ഓടുകയായിരുന്നു.
ഇന്നലെ സംശയാസ്പദമായ രീതിയിൽ ഷാരോണിനെ വീണ്ടും ബേക്കറിയുടെ പരിസരത്ത് കണ്ടതിനെ തുടർന്ന് ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് ബേക്കറിയുടെ സമീപത്തെത്തിയപ്പോൾ പ്രതി ബൈക്ക് എടുത്ത് പോയി. മുനീശ്വരൻ കോവിലിന് സമീപത്ത് വച്ച് പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ടെന്നും അയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
Kannur
പന്ത്രണ്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കണ്ണൂരിൽ 23-കാരിയായ യുവതി അറസ്റ്റില്‍


തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 23-കാരിയായ യുവതി അറസ്റ്റില്‍. പുളിമ്പറമ്പ് സ്വദേശി സ്നേഹ മെര്‍ളിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡനവിവരം പുറത്തറിയുന്നത്. നിരവധി തവണ സ്നേഹ 12-കാരിയെ പീഡിപ്പിച്ചതായാണ് വെളിപ്പെടുത്തല്‍.സ്കൂള്‍ വിദ്യാര്‍ഥിനിയായ 12-കാരിയുടെ ബാഗില്‍ നിന്ന് അധ്യാപിക മൊബൈല്‍ ഫോണ്‍ പിടിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ സംശയം തോന്നിയ അധ്യാപിക ഈ വിവരം കുട്ടിയുടെ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അധ്യാപകരുടെ നിര്‍ദേശം അനുസരിച്ച് രക്ഷിതാക്കള്‍ കുട്ടിയെ ചൈല്‍ഡ് ലൈനിന്റെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയത്.
യുവതി പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് 12-കാരി കൗണ്‍സിലിങ്ങില്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഈ വിവരം പോലീസില്‍ അറിയിക്കുകയും യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയായ സ്നേഹ മെര്ലിന് പെണ്‍കുട്ടിക്ക് സ്വര്‍ണ ബ്രെയ്സ്ലെറ്റ് ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നല്‍കിയിരുന്നതായും വെളിപ്പെടുത്തലുകളുണ്ട്. ഫെബ്രുവരി മാസം നടത്തിയ പീഡനത്തിന്റെ അടിസ്ഥാനത്തിലാണ് യുവതി അറസ്റ്റിലായിരിക്കുന്നത്.12-കാരിയായ കുട്ടിക്ക് പുറമെ, 14 വസയുള്ള ആണ്‍കുട്ടിയേയും സ്നേഹ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പീഡിപ്പിച്ചതിന്റെ വീഡിയോ ചിത്രീകരിക്കുകയും പീഡന വിവരം പുറത്തുപറയാതിരിക്കാന്‍ ഈ ദൃശ്യങ്ങള്‍ കാട്ടി ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നുമാണ് വിവരം. സി.പി.ഐ. നേതാവായിരുന്ന കോമത്ത് മുരളിയെ ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ചതിന് സ്നേഹ മെര്‍ളിനെതിരേ പോലീസ് കേസ് നിലവിലുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്