സവിശേഷമായ ഊര്‍ജസ്വലതയും പ്രതിരോധവുമാണ് രാജ്യത്തെ ഓഹരി വിപണിയില്‍ ഇപ്പോള്‍ പ്രതിഫലിക്കുന്നത്. ആഗോള സാമ്പത്തിക ദുര്‍ബലാവസ്ഥയെ തുടര്‍ന്ന് 2021 ഒക്ടോബറിനും 2022 ജൂണിനുമിടയിലെ ഹ്രസ്വമായ 8 മാസം ഏകീകരണത്തിന്റേതായിരുന്നു. അപ്പോള്‍പോലും ചെറുകിട നിക്ഷേപകരിലും നവാഗതരിലും കാര്യമായ സ്വാധീനം അതുണ്ടാക്കിയില്ല. ആഭ്യന്തര സാമ്പത്തിക സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇടത്തരം, ചെറുകിട ഓഹരികളും ഐ.പി.ഒ വിപണിയും മികച്ച പ്രകടനം കാഴ്ചവെച്ചു.
നീണ്ടകാലത്തെ വീണ്ടുമൊരു കുതിപ്പിന് ശേഷം വിപണി ഇപ്പോള്‍, 2021നും 2022 നും ഇടയില്‍ ഉണ്ടായതുപോലുള്ള ഏകീകരണം നേരിടുകയാണ്. ആശങ്കകളുടെ വ്യാപ്തി എത്രയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെങ്കിലും, പ്രാഥമിക സൂചനകളനുസരിച്ച് ഇടത്തരം, ചെറുകിട ഓഹരികളെയാണ് കൂടുതലായി ബാധിക്കുകയെന്നകാര്യത്തില്‍ സംശയമില്ല. കാരണം വന്‍കിട ഓഹരികളേക്കാള്‍ വാല്യുവേഷന്‍ ക്രമാതീതവും മുമ്പെങ്ങുമില്ലാത്ത പ്രീമിയത്തെടു കൂടിയതുമാണ്. ദീര്‍ഘകാല നിക്ഷേപകരെ അപേക്ഷിച്ച് പുതിയ നിക്ഷേപകരെ ഹ്രസ്വകാലം മുതല്‍ ഇടക്കാലം വരെ ഇതു ബാധിച്ചേക്കും.
വരുമാന വളര്‍ച്ചയില്‍ പ്രതീക്ഷിച്ചതിലേറെ വേഗക്കുറവുണ്ടാകുമെന്നതിനാല്‍ വരാനിരിക്കുന്ന ഏകീകരണം കൂടുതല്‍ കാലം നിലനിന്നേക്കും മുന്‍വര്‍ഷത്തെയപേക്ഷിച്ച് ഒന്നാം പാദത്തിലെ ആഭ്യന്തര കോര്‍പറേറ്റ് ലാഭ വളര്‍ച്ച 5 ശതമാനം മാത്രമാണ്. മുന്‍ പാദത്തിലെ 15 ശതമാനത്തേക്കാള്‍ വളരെ താഴെ. ഇന്ത്യയില്‍ വാല്യുവേഷന്‍ കൂടാനുള്ള പ്രധാന കാരണങ്ങളിലൊന്ന് കൂടിയ വരുമാന വളര്‍ച്ചയായിരുന്നു. എന്നാല്‍, പാദ ഫലങ്ങളില്‍ വളര്‍ച്ച ദൃശ്യമാകാത്ത പക്ഷം വാല്യുവേഷനില്‍ വെല്ലുവിളി നേരിടും.സാമ്പത്തിക വേഗക്കുറവുമായി ബന്ധപ്പെട്ട ആശങ്കകളും, കൂടിയ വിലക്കയറ്റവും, വര്‍ധിച്ച പലിശ നിരക്കുകളും, യെന്‍ കാരി ട്രേഡിന്റെ അനന്തര ഫലങ്ങളും സൃഷ്ടിച്ച ആഗോള വിപണിയിലെ അനിശ്ചിതത്വവും ആഭ്യന്തര വിപണിയുടെ പ്രകടനത്തെ ദോഷകരമായി ബാധിക്കാനിടയുണ്ട്.
കുതിപ്പില്‍ നിന്ന് ഏകീകരണത്തിലേക്കുള്ള മാറ്റം
നിലവിലെ വിപണി സാഹചര്യത്തില്‍ പുതിയ നിക്ഷേപകര്‍ ജാഗ്രതയോടു കൂടിയ സമീപനമാണ് കൈക്കൊള്ളേണ്ടത്. പ്രത്യേകിച്ച് അടുത്ത ഒന്നു രണ്ടു പാദങ്ങളില്‍. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ദീര്‍ഘകാല വളര്‍ച്ചാ സാധ്യത തടസമില്ലാതെ നിലനില്‍ക്കുകയാണെന്ന വസ്തുത മനസിലാക്കിവേണം നിലപാടുകളെടുക്കാന്‍. നിക്ഷേപിക്കേണ്ട ഓഹരികളും മേഖലകളും തിരിച്ചറിയുക എന്നതും പ്രധാനമാണ്.
ലാഭ ലഭ്യത, വിലയും വരുമാനവുമായുള്ള അനുപാതം, വിലയും വില്‍പനയുമായുള്ള അനുപാതം എന്നിവയോടൊപ്പം വാല്യുവേഷനും വിലയിരുത്തുക. മുന്‍കാല ട്രെന്‍ഡുകളോടൊപ്പമായിരിക്കണം ഈ അനുപാതങ്ങള്‍ പരിശോധിക്കേണ്ടത്. വളര്‍ച്ചയുടെ കാര്യത്തില്‍ വാല്യുവേഷന്‍ ഉയര്‍ന്നു തന്നെ നില്‍ക്കുമോ എന്ന കാര്യവും വിലയിരുത്തണം. വളരെ ഉയര്‍ന്ന വിലയുള്ള ഓഹരികള്‍, പെന്നി ഓഹരികള്‍, നഷ്ടം നേരിടുന്ന കമ്പനികളുടെ ഓഹരികള്‍, ദുര്‍ബല മേഖലകളിലെ ഓഹരികള്‍ എന്നിവ ഒഴിവാക്കുക.
മൊത്തമായി വാങ്ങുന്നതിനു പകരം ഓഹരികള്‍ പലപ്പോഴായി കൂട്ടിച്ചേര്‍ക്കുന്നതാണ് ഉത്തമം. കുതിപ്പു കാലത്ത് ചാഞ്ചാടുന്ന, ചെറിയ അല്ലെങ്കില്‍ പുതുതായി ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ഓഹരിക്കു പകരം വിപണിയിലെ മുന്‍നിരക്കാരെ ആശ്രയിക്കുന്നതാണ് ഗുണം ചെയ്യുക.
നിക്ഷേപത്തിന് യോജിച്ച മേഖലകള്‍ കണ്ടെത്തല്‍
ആദ്യം വിപണിയുടെ തത്സ്ഥിതി അവലോകനം ചെയ്യുക എന്നതാണ് പ്രധാനം. ബുള്‍ വിപണിയില്‍ വളര്‍ച്ചാ ഓഹരികളും മേഖലകളുമാണ് ഏറ്റവും മികച്ചത്. ബെയര്‍ വിപണിയിലാകട്ടെ ഗുണ നിലവാരം കൂടിയ, പ്രതിരോധശേഷിയുള്ള ഓഹരികളും.
വളര്‍ച്ചാ ഓഹരികള്‍
പദ്ധതി ചെലവുകളുടെ പിന്തുണയോടെ സാമ്പത്തികമോ മേഖലാപരമോ ആയ വളര്‍ച്ച പ്രതീക്ഷിക്കുന്ന ഈ ഓഹരികളുടെ വാല്യുവേഷന്‍ പലപ്പോഴും കൂടുതലായിരിക്കും. ഉദാഹരണം: സര്‍ക്കാരിന്റെ മുന്‍കൈയും പിന്തുണയും ഒരു മേഖലയുടെ മുന്നേറ്റത്തിന്റെ സൂചന നല്‍കും. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ ഉത്പന്നങ്ങളുടെ നിര്‍മ്മാണം, പുനര്‍നവീകരിക്കാവുന്ന വസ്തുക്കള്‍, ഇ-കൊമേഴ്സിനേയും സാങ്കേതികതയേയും അടിസ്ഥാനമാക്കിയുള്ളവ എന്നിവയാണ് ഇപ്പോള്‍ ഈ മേഖലകള്‍. കഴിഞ്ഞ നാലു വര്‍ഷത്തെ ഈ മേഖലകളുടെ മികച്ച പ്രകടനം കാരണം അവ ഉയര്‍ന്ന നിലയിലാണെങ്കിലും ഇടക്കാലത്ത് ജാഗ്രത പുലര്‍ത്തുന്നുണ്ട്.
ശരാശരിയുടെ നിയമമനുസരിച്ച്, ദീര്‍ഘ കാലാടിസ്ഥാനത്തില്‍ വളര്‍ച്ചാ നിരക്ക് താഴ്ന്ന നിലയിലേക്കു മാറുന്നു. ഇക്കാര്യം കണക്കിലെടുത്ത്, കഴിഞ്ഞ നാലഞ്ചു വര്‍ഷം മികച്ച പ്രകടനം നടത്തിയവയെ ഒഴിവാക്കി ഗുണ നിലവാരമുള്ള, പ്രതിരോധ ഓഹരികളിലേക്കു തിരിയുന്നതാണ് നല്ലത്. ഏകീകരണത്തിന്റെ ഘട്ടങ്ങളില്‍, തിരഞ്ഞെടുത്ത ഓഹരികളിലേക്കും മേഖലകളിലേക്കും അവധാനതയോടെ തിരിയുന്നതാണ് ബുദ്ധി. കഴിഞ്ഞ 4 വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ക്രമമില്ലാത്ത തെരഞ്ഞെടുപ്പ് പ്രയോജനം നല്‍കാന്‍ സാധ്യത കുറവാണ്.
ഗുണ നിലവാരമുള്ള ഓഹരികള്‍
ദീര്‍ഘകാല ശരാശരിക്കടുത്ത മൂല്യത്തില്‍ ട്രേഡിംഗ് നടത്തുന്ന എഫ്എംസിജി, ഉപഭോഗം, സ്വകാര്യ ബാങ്കിംഗ് മേഖലകളില്‍ ഈ ഓഹരികള്‍ കാണാം. പ്രതിരോധ ഓഹരികളായ ഫാര്‍മ, ഐടി, ടെലികോം എന്നിവ ഏകീകരണത്തിന്റെ ഘട്ടങ്ങളില്‍ വിപണിയെ വെല്ലുന്ന മികച്ച പ്രകടനം നടത്തുമെന്നാണ് കരുതപ്പെടുന്നത്. മികച്ച മഴ ലഭ്യത, ഉഷ്ണ തരംഗത്തിനു ശേഷമുള്ള മൂടല്‍ പ്രതിഭാസം, സര്‍ക്കാര്‍ ചിലവഴിക്കലില്‍ ഉണ്ടാകുന്ന വര്‍ധന എന്നീ ഘടകങ്ങളുടെ പ്രയോജനം ലഭിക്കുന്ന, ആഭ്യന്തര സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട കാലിത്തീറ്റ, എഫ്എംസിജി, വളം, കൃഷി, ടെലികോം, സിമെന്റ്, അടിസ്ഥാന സൗകര്യ വികസനം, ഉപഭോക്തൃ സേവനങ്ങള്‍ എന്നീ മേഖലകളിലും മികച്ച പ്രകടനം പ്രതീക്ഷിക്കാം. ഇക്കാരണത്താല്‍ വളര്‍ച്ചാ ഓഹരികള്‍ക്കു പകരം ഗുണ നിലവാരമുള്ള ഓഹരികളിലേക്കുള്ള മാറ്റമാണ് മുന്നോട്ടുള്ള യാത്രയില്‍ ഗുണം ചെയ്യുക.