സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ജൂനിയര്‍ എന്‍ജിനിയര്‍ പേപ്പര്‍ 1 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ജൂനിയര്‍ (SSC JE) എന്‍ജിനിയര്‍ പേപ്പര്‍ 1 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ജൂണ്‍ 5 മുതല്‍ ജൂണ്‍ 7 വരെ നടന്ന സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കൽ പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരീക്ഷ ഫലം അറിയാവുന്നതാണ്. രജിസ്‌ട്രേര്‍ഡ് ഐ.ഡി, പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് വേണം ഫലം അറിയാന്‍. സെപ്റ്റംബര്‍ അഞ്ച് വരെ ഫലം വെബ്‌സൈറ്റ് വഴി നോക്കാനുള്ള അവസരമുണ്ട് സിവില്‍ എന്‍ജിനീയറിങ്ങിന് 11,765 പേരും ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ വിഭാഗത്തിലായി 4458 പേരുമാണ് പേപ്പര്‍ 2 പരീക്ഷയ്ക്കായി യോഗ്യത നേടിയത്. പേപ്പര്‍ 1 ന്റെ ഫൈനല്‍ ആന്‍സര്‍ കീയും റെസ്‌പോണ്‍സ് ഷീറ്റും ഓഗസ്റ്റ് 22-ന് ലഭ്യമാവും. ഫലത്തിന്റെ ഒരു കോപ്പി ഭാവി ആവശ്യങ്ങള്‍ക്കായി പ്രിന്റ് എടുത്ത് സൂക്ഷിച്ച് വെയ്ക്കാം. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://ssc.gov.in/