Connect with us

Kerala

ഇനി എസ്‌.എസ്‌.എല്‍.സി പരീക്ഷ കൂടുതല്‍ എളുപ്പമാകും; പഴയ ചോദ്യപേപ്പര്‍ സമഗ്ര പ്ലസില്‍ ലഭിക്കും

Published

on

Share our post

എസ്‌.എസ്‌.എല്‍.സി പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നവർക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ് സർക്കാർ. പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നവർ പഴയ ചോദ്യപേപ്പർ വിശകലനം ചെയ്യുന്നത് പതിവാണ്. ഇത്തരത്തില്‍ പഴയ ചോദ്യപേപ്പറുകള്‍ വിശകലനം ചെയ്യുന്നതിലൂടെ വിദ്യാർഥികള്‍ക്ക് പരീക്ഷയെ കുറിച്ചുള്ള ഭീതി അകറ്റുന്നതിനും സഹായിക്കാറുണ്ട്. പഴയ ചോദ്യപേപ്പറുകള്‍ പരിശോധിച്ച്‌ പഠനം സമഗ്രമാക്കുന്നതിന് വിദ്യാർഥികള്‍ക്ക് ഇനി വീട്ടിലിരുന്ന് സാധിക്കും. കൈറ്റ് പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി സമഗ്ര പോർട്ടലിന്റെ പരിഷ്കരിച്ച രൂപമായ ‘സമഗ്ര പ്ലസ്’ പോർട്ടലിലാണ് മുൻകാല എസ്‌.എസ്‌.എല്‍.സി പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ ലഭ്യമാക്കിയിരിക്കുന്നത്. വിദ്യാർഥികളെ പഠനത്തിന് സഹായിക്കുന്നതോടൊപ്പം രക്ഷിതാക്കളെ കൂടി സഹായിക്കുന്ന വിധത്തിലാണ് ഡിജിറ്റല്‍ വിഭവങ്ങളും പ്രവർത്തനങ്ങളും സമഗ്ര പ്ലസില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇതുകൂടാതെ കുട്ടികള്‍ക്കുള്ള പ്രത്യേക പഠന മുറി സംവിധാനവും ലഭ്യമാക്കിയിരിക്കുന്ന സമഗ്ര പ്ലസില്‍ 2017 മുതലുള്ള എസ്‌.എസ്‌.എല്‍.സി ചോദ്യങ്ങളും അവയുടെ ഉത്തരസൂചകങ്ങളും ലഭ്യമാകും. സമഗ്ര പ്ലസില്‍ പുതിയ പാഠപുസ്തകങ്ങള്‍ക്കനുസരിച്ച്‌ 5, 7, 9 ക്ലാസുകളിലേക്കുള്ള ഡിജിറ്റല്‍ വിഭവങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതനുസരിച്ച്‌ അധ്യാപകർക്കുള്ള പരിശീലനവും സമഗ്ര പ്ലസ് പോർട്ടലില്‍ ആരംഭിച്ചിട്ടുണ്ട്. ഒന്നു മുതല്‍ 12 വരെ ക്ലാസ്സുകളിലേക്കുള്ള മുഴുവൻ പാഠപുസ്തകങ്ങളും പോർട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഒമ്ബതാം ക്ലാസില്‍ പഠിപ്പിക്കുന്ന അധ്യാപകർ ഈ മാസം പരിശീലനം പൂർത്തിയാക്കും. ചോദ്യപേപ്പറുകളും പാഠപുസ്തകങ്ങളും ലഭിക്കുന്നതിന് സമഗ്ര പ്ലസ് പോർട്ടലിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.samagra.kite.kerala.gov.in സന്ദർശിക്കാവുന്നതാണ്.


Share our post

Kerala

വന്യജീവികളുണ്ടാക്കുന്ന കൃഷിനാശത്തിന്റെ നഷ്ടപരിഹാരം കൂട്ടും

Published

on

Share our post

വന്യജീവികൾ കാരണമുള്ള കൃഷിനാശത്തിൽ നഷ്ടപരിഹാരം കൂട്ടാൻ സർക്കാർ. വനംവകുപ്പിന്റെ ശുപാർശ സർക്കാർ അംഗീകരിച്ചു. തുക നിശ്ചയിക്കാൻ വിദഗ്‌ധസമിതി ഉടൻ രൂപവത്കരിക്കും. 2018- ലാണ് അവസാനമായി നഷ്ടപരിഹാരത്തുക പുതുക്കിയത്. 35 ശതമാനമെങ്കിലും വർധന വന്നേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്‌ത് അംഗീകാരം നേടിയതായും മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.

പല വിളകളുടെയും നഷ്ടപരിഹാരം വളരെ മോശമാണെന്ന് കർഷകസംഘടനകൾ പരാതിപ്പെട്ടിരുന്നു. കൃഷിയിടത്തിൽ നാശമുണ്ടാക്കിയ 5000 കാട്ടുപന്നികളെ ഇതിനകം കൊന്നു. നാട്ടിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടുപന്നികളെ കൊല്ലാനും സംസ്ക്കരിക്കാനുമുള്ള തുകയും വർധിപ്പിക്കും. ലൈസൻസിക്ക് 1500, സംസ്ക്കാരത്തിന് 2000 എന്ന ക്രമത്തിലാക്കണമെന്നാണ് ശുപാർശ. നിലവിൽ ലൈസൻസിക്ക് 1000 രൂപയാണ് കൂലി. സംസ്കാരച്ചെലവില്ല.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Kerala

മുന്‍ എം.എല്‍.എ കെ.മുഹമ്മദുണ്ണി ഹാജി അന്തരിച്ചു

Published

on

Share our post

മലപ്പുറം: മുസ്‌ലിംലീഗ് നേതാവും കൊണ്ടോട്ടി മുന്‍ എം.എല്‍.എയുമായ കെ.മുഹമ്മദുണ്ണി ഹാജി (81) അന്തരിച്ചു. കൊണ്ടോട്ടിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.2006,2011 നിയമസഭകളില്‍ കൊണ്ടോട്ടി നിയമസഭാംഗവുമായിരുന്നു മുഹമ്മദുണ്ണി ഹാജി.എം.എസ്എഫിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തന രംഗത്തേക്കുള്ള പ്രവേശനം. 13 വര്‍ഷത്തോളം പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്. റെയില്‍വേ അഡൈ്വസറി ബോര്‍ഡിലടക്കം അംഗമായിരുന്നു. ഭാര്യ: ആയിശ.


Share our post
Continue Reading

Trending

error: Content is protected !!