പേരാവൂരിലെ കുടിവെള്ള വിതരണം ശുദ്ധമാവാൻ മുസ്ലിം ലീഗ് വൈറ്റ് ഗാർഡിന്റെ കൈത്താങ്ങ്

പേരാവൂർ : ചെവിടിക്കുന്ന് കാഞ്ഞിരപുഴയിൽ ശുദ്ധജല വിതരണ പദ്ധതിയുടെ കുടിവെള്ള ടാങ്കിന് സമീപം അടിഞ്ഞ് കൂടിയ മാലിന്യങ്ങൾ പേരാവൂർ പഞ്ചായത്ത് വൈറ്റ്ഗാർഡ് ശുചീകരിച്ചു. പേരാവൂർ ടൗണിലും പരിസര പ്രദേശങ്ങളിലും വിതരണം ചെയ്യുന്ന കുടിവെള്ള സംഭരണിക്ക് സമീപത്തെ മാലിന്യങ്ങളാണ് വൈറ്റ് ഗാർഡ് അംഗങ്ങൾ ശുചീകരിച്ചത്. ശുദ്ധമല്ലാത്ത കുടിവെള്ളം വിതരണം ചെയ്യുന്നതിനെതിരെ പഞ്ചായത്ത് അധികൃതർ കണ്ണടച്ചപ്പോഴാണ് സന്നദ്ധ പ്രവർത്തകർ നാടിന് മാതൃകയായത്. യുത്ത് ലീഗ് പേരാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി. പി.ഷഫീക്ക്, വൈറ്റ്ഗാർഡ് ക്യാപ്റ്റൻ കെ. സി.റബീഹ്, കോഡിനേറ്റർ നൗഫൽ എന്നിവർ നേതൃത്വം നൽകി. യൂത്ത് ലീഗ് ജനറർ സെക്രട്ടറി ഷബീർ, വൈറ്റ്ഗാർഡ് അംഗങ്ങളായ ടി. കെ.മുനീർ, കെ. സി.ഷമീൽ, അജ്മൽ, ഷാജിൽ, കെ. സി.ഷഫീക്ക്, അഷ്റഫ് തുടങ്ങിയവർ പങ്കെടുത്തു.