എം.ബി.ബി.എസ്., ബി.ഡി.എസ്. പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ 26 വരെ

Share our post

എം.ബി.ബി.എസ്., ബി.ഡി.എസ്. കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്മെന്റ് നടപടിക്രമങ്ങൾ ബുധനാഴ്ച ആരംഭിക്കും. പ്രവേശനപരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിച്ച മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നീറ്റ് യു.ജി. 2024 മാനദണ്ഡപ്രകാരം എം.ബി.ബി.എസ്., ബി.ഡി.എസ്. കോഴ്സുകളിൽ പ്രവേശനത്തിന് യോഗ്യരുമായ വിദ്യാർഥികൾക്ക് ഈ ഘട്ടത്തിൽ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. പ്രവേശനപരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‍സൈറ്റിൽ ഓഗസ്റ്റ് 26-ന് രാത്രി 11.59 വരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. 27-ന് താത്കാലിക അലോട്മെന്റും 29-ന് അന്തിമ അലോട്മെന്റും പ്രസിദ്ധീകരിക്കും. പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളും അലോട്മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും www.cee.kerala.gov.in -ൽ ലഭ്യമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!