ഹജ്ജ് – 2025: ഹജ്ജ് ട്രെയിനേഴ്‌സിനുള്ള അപേക്ഷ ക്ഷണിച്ചു

Share our post

ഹജ്ജ് – 2025 ഹജ്ജ് ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

താഴെ പറയുന്ന ജോലികള്‍ യാതൊരു പ്രതിഫലവും കൂടാതെ നിര്‍വ്വഹിക്കുവാന്‍ താത്പര്യമുള്ളവര്‍ 2024 ആഗസ്റ്റ് 29നകം ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഓണ്‍ലൈന്‍ അപേക്ഷയുടെ ലിങ്ക് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ keralahajcommittee.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. നിശ്ചിത സമയത്തിനകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ നിന്നും നിശ്ചിത യോഗ്യതയുള്ളവരുടെ അപക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.

യോഗ്യത: യോഗ്യത: യോഗ്യത:

1. അപേക്ഷകർ മുബ് ഹജ്ജ് കർമ്മം നിർവ്വഹിച്ചവരായിരിക്കണം. (ഹജ്ജ് കർമ്മം നിർവ്വഹിച്ചതിനുള്ള രേഖ സമർപ്പിക്കണം).

2. കമ്ബ്യൂട്ടർ പരിഞ്ജാനമുണ്ടായിരിക്കണം. ഇന്റർനെറ്റ്, ഇ-മെയില്‍, വാട്‌സ്‌ആപ്പ് തുടങ്ങി ഓണ്‍ലൈൻ മാധ്യമങ്ങള്‍ ഉപയോഗിക്കുതിനുള്ള കഴിവുണ്ടായിരിക്കണം.

ട്രെയിനേഴ്‌സിനുള്ള ചുമതലകള്‍

1) ഹജ്ജ് അപേക്ഷകർക്ക് വേണ്ടുന്ന എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും നല്‍കല്‍. ഓണ്‍ലൈൻ ഹജ്ജ് അപേക്ഷ സമർപ്പിക്കലും ആവശ്യമായ രേഖകളെക്കുറിച്ച്‌ വിവരം നല്‍കലും.

2) ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കലും, രേഖകള്‍ നിശ്ചിത സമയത്തിനകം ഹജ്ജ് കമ്മിറ്റി ഓഫീസ്സില്‍ സമർപ്പിക്കുതിനും മറ്റും ആവശ്യമായ നിർദ്ദേശങ്ങള്‍ നല്‍കലും. തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഹജ്ജ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം സന്നദ്ധ സംഘടനകളുടേയും വ്യക്തികളുടെയും സഹായത്തോടെ പരിശീലന ക്ലാസ്സുകള്‍ നല്‍കുകയും, മെഡിക്കല്‍ ക്യാമ്ബും കുത്തിവെപ്പ് ക്യാമ്ബും സംഘടിപ്പിക്കുകയും ചെയ്യുക.

3) ഹജ്ജ് യാത്രക്ക് വേണ്ട തയ്യാറെടുപ്പ് നടത്താനും, ഫ്‌ളൈറ്റ് ഷെഡ്യുളിനനുസിരിച്ച്‌ ഹജ്ജ് ക്യാമ്ബില്‍ എത്തുന്നതിന് സഹായിക്കുകയും ഹജ്ജ് കമ്മിറ്റിയില്‍ നിന്ന്് ലഭിക്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ ഹാജിമാരെ അറിയിക്കുകയും ചെയ്യുക.

4) തെരഞ്ഞെടുക്കപ്പെടു ഹജ്ജ് ട്രൈനർമാർ സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസ്സറുടെ നിർദ്ദേശങ്ങള്‍ക്കനുസരിച്ച്‌ പ്രവർത്തിക്കേണ്ടതാണ്.Online Link:
https:// keralahajcommittee.org/application2025.php
* ഓലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 2024 ആഗസ്റ്റ് 29.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!