എസ്.സി,എസ്.ടി ക്രീമിലെയര്‍; 21-ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ആദിവാസി-ദലിത് സംഘടനകള്‍

Share our post

തൊടുപുഴ: എസ്.സി., എസ്.ടി. പട്ടികയെ ജാതി അടിസ്ഥാനത്തില്‍ വിഭജിക്കാനും ക്രീമിലെയര്‍ നടപ്പാക്കാനും നിര്‍ദേശിച്ചുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ ബുധനാഴ്ച സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ആദിവാസി-ദലിത് സംഘടനകള്‍. സുപ്രീം കോടതി വിധി മറികടക്കാന്‍ പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് ഭീം ആര്‍മിയും വിവിധ ദലിത്-ബഹുജന്‍ പ്രസ്ഥാനങ്ങളും പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുന്നത്. പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കുമെന്ന് ആദിവാസി-ദലിത് സംഘടനാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ, മലഅരയ സംരക്ഷണസമിതി, എം.സി.എഫ്., വിടുതലൈ ചിരിതൈഗള്‍ കച്ഛി, ദലിത് സാംസ്‌കാരികസഭ, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോഥാനസഭ എന്നീ സംഘടനകളാണ് ഹര്‍ത്താലിന് നേതൃത്വം നല്‍കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!