പി.സി.എന്റർപ്രൈസസ് ഹിൻഡ്‌വേർ ഗലേറിയ പ്രവർത്തനം തുടങ്ങി

പേരാവൂർ: പി.സി.എന്റർപ്രൈസസിൽ സാനിറ്ററി വെയർ, സി.പി.ഫിറ്റിങ്ങ്‌സ് എന്നിവക്ക് പ്രത്യേകം സജ്ജമാക്കിയ ഹിൻഡ്‌വേർ ഗലേറിയ പ്രവർത്തനം തുടങ്ങി. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലിൽ നിന്ന് കെ.കെ.ഗ്രൂപ്പ് എം.ഡി കെ.കെ.മോഹൻദാസ് ഏറ്റുവാങ്ങി. വാർഡ് മെമ്പർ എം.ഷൈലജ, കെ.കെ.രാമചന്ദ്രൻ, കെ.എം. ബഷീർ, ഷബി നന്ത്യത്ത് , ഡോ.വി.രാമചന്ദ്രൻ , പി.സി.ഭാസ്‌കരൻ തുടങ്ങിയവർ സംബന്ധിച്ചു.