കേരളത്തിലെ ആദ്യ ബസ് സർവീസ് ഏതാണെന്ന് അറിയാമോ?

1910ലാണ് കേരളത്തിലെ ആദ്യ ബസ് സർവീസ് നടന്നതെന്നാണ് ചരിത്രം പറയുന്നത്. കോട്ടയം-പാലാ റൂട്ടിൽ ജോസഫ് ആഗസ്തി മത്തായിയുടെ ‘മീനച്ചിൽ മോട്ടർ അസോസിയേഷൻ’ നടത്തിയ സർവീസാണ് ആദ്യ ബസ് സർവീസ്. ഫ്രാൻസിൽ നിന്നുമുള്ള ത്രോണിക് ക്രാഫ്റ്റ് കമ്പനിയുടെ ബസാണ് സർവീസിന് എത്തിച്ചത്. കൽക്കരി ഉപയോഗിച്ചായിരുന്നു ബസ് പ്രവർത്തിച്ചിരുന്നത്. ഒന്നാം ലോക മഹായുദ്ധത്തിനു ശേഷമുള്ള പ്രതിസന്ധിയിൽ 1922ൽ ബസ് വിറ്റു.