സി.പി.ഐ പേരാവൂർ മണ്ഡലം യോഗം

മണത്തണ: ബി.ജെ.പിക്കെതിരെ ഇന്ത്യ മുന്നണി ഇനിയും ശക്തിയാർജിക്കുമെന്നും ദേശീയ തലത്തിൽ അത്തരമൊരു കൂട്ടായ്മ രൂപപ്പെടുത്തുന്നതിൽ സി.പി.ഐയുടെ പങ്ക് പ്രധാനപ്പെട്ടതാണെന്നും സി.പി.ഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി പറഞ്ഞു. മണത്തണയിൽ സി.പി.ഐ പേരാവൂർ മണ്ഡലം ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം സെക്രട്ടറി സി.കെ .ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ അസി. സെക്രട്ടറി കെ. ടി. ജോസ്, വി. ഷാജി, ഷിജിത്ത് വായന്നൂർ, വി. ഗീത എന്നിവർ സംസാരിച്ചു.