മികച്ച ഫോട്ടോഗ്രാഫർ പുരസ്കാരം കെ.അബുബക്കറിന്

Share our post

പത്തനംതിട്ട : ലോക ഫോട്ടോഗ്രാഫി ദിനത്തിന്റെ ഭാഗമായി സിനിമ പ്രേക്ഷക കൂട്ടായ്മ നൽകി വരുന്ന മൂന്നാമത് മികച്ച ഫോട്ടോഗ്രാഫർ പുരസ്‌കാരം മാതൃഭൂമി ദിനപത്രം പത്തനംതിട്ട ബ്യൂറോയിലെ കെ.അബുബക്കറിന് നൽകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി.ചാക്കോയും ജില്ല കൺവീനർ പി.സക്കീർ ശാന്തിയും അറിയിച്ചു. ഷാജി വെട്ടിപ്രം ( ദ ന്യൂ ഇന്ത്യൻ എക്പ്രസ് ) 2022 , ജയകൃഷണൻ ഓമല്ലൂർ ( ദേശാഭിമാനി ) 2023 എന്നിവരായിരുന്നു മുൻകാല ജേതാക്കൾ.ആഗസ്റ്റ് 21ന് പത്തനംതിട്ടയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!