പേരാവൂർ മലബാർ ട്രെയിനിങ് കോളേജിന് കാർഷിക പുരസ്‌കാരം

പേരാവൂർ : പച്ചക്കറി കൃഷിക്കുള്ള സംസ്ഥാന കൃഷിവകുപ്പിന്റെ കാർഷിക പുരസ്കാരത്തിന് മലബാർ ട്രെയിനിങ് കോളേജ് പേരാവൂർ അർഹരായി. സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനമാണ് കോളേജ് നേടിയത്. ക്യാമ്പസിലെ സംയോജിത കൃഷിതോട്ടം വിദഗ്ധസംഘ പരിശോധന നടത്തി ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നൽകിയിരുന്നു. 30-തരം പച്ചക്കറികൾ, പൂ കൃഷി, ഫലവൃക്ഷ കൃഷി എന്നിവയാണ് ക്യാമ്പസിൽ കൃഷി ചെയ്യുന്നത് .
ഹെൽത്തി ഈറ്റിംഗ് പ്ലേറ്റ് ജൈവ കൃഷിരീതി, വിഷരഹിത പച്ചക്കറികളുടെ ഉത്പാദനം തുടങ്ങി വിവിധ പദ്ധതികൾ അവാർഡിനായി പരിഗണിച്ചു. പുരസ്‌കാരം കൃഷി മന്ത്രി പി. പ്രസാദിൽ നിന്നും കോളേജ് പ്രിൻസിപ്പൽ ഇന്ദു.കെ.മാത്യു ഏറ്റുവാങ്ങി.