ബസും ബൈക്കും കൂട്ടിയിടിച്ച് ആര്‍.എസ്.എസ്. പ്രാദേശിക നേതാവ് മരിച്ചു

Share our post

കാഞ്ഞാണി(തൃശ്ശൂര്‍): ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അന്തിക്കാട് പള്ളത്ത് രവി രാമചന്ദ്രന്‍(38) ആണ് മരിച്ചത്. ആര്‍.എസ്.എസ്. അന്തിക്കാട് മണ്ഡലം സേവാ പ്രമുഖ് ആണ് രവി രാമചന്ദ്രന്‍. ശനിയാഴ്ച രാവിലെ 8.15-ഓടെ കാഞ്ഞാണി – അന്തിക്കാട് റോഡില്‍ കാഞ്ഞാണി സെയ്ന്റ് തോമസ് പള്ളി കപ്പേളയ്ക്ക് സമീപമായിരുന്നു അപകടം. ആംബുലന്‍സില്‍ ഒളരിക്കരയിലെ സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയും രണ്ട് മക്കളുമുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!