Connect with us

Kannur

തദ്ദേശ അദാലത്ത് സെപ്റ്റംബർ രണ്ടിന്: സംഘാടക സമിതി രൂപീകരിച്ചു

Published

on

Share our post

കണ്ണൂർ: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ രണ്ടിന് കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന തദ്ദേശ അദാലത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ഡി.പി.സി ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള പൊതുജനങ്ങളുടെ പരാതികൾ തീർപ്പാക്കുന്നതിനുള്ള മികച്ച അവസരമാണ് തദ്ദേശ അദാലത്ത് എന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ അധ്യക്ഷയായി.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എം.പിമാർ, മേയർ മുസ്‌ലിഹ് മഠത്തിൽ, എം.എൽ.എമാർ, ജില്ലാ കലക്ടർ അരുൺ കെ വിജയൻ എന്നിവരാണ് സംഘാടക സമിതി രക്ഷാധികാരികൾ. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ചെയർപേഴ്‌സനും എൽ.എസ്ജി.ഡി ജോയിൻറ് ഡയക്ടർ സെറീന എ. റഹ്മാൻ കൺവീനറുമാണ്. ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ പ്രസിഡൻറ് എം. ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡൻറ് പി.പി ഷാജിർ, ചേംബർ ഓഫ് മുനിസിപ്പൽ ചെയർമാൻ പ്രതിനിധി ആന്തൂർ നഗരസഭ ചെയർമാൻ പി.പി മുകുന്ദൻ എന്നിവർ വൈസ് ചെയർപേഴ്‌സൺമാരുമാണ്. ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി എട്ട് ഉപസമിതികളും രൂപീകരിച്ചു.

വിവിധ ഉപസമിതികളും രൂപീകരിച്ചു.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, സബ് കലക്ടർ സന്ദീപ് കുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ജില്ലാ ഡയറക്ടർ സെറീന എ. റഹ്മാൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത്, ഡി.പി.സി അംഗങ്ങൾ, തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.


Share our post

Kannur

ചാലോട് ബസ് സ്റ്റാൻഡിൽ കുറുക്കൻ്റെ ആക്രമണം; നാല് പേർക്ക് കടിയേറ്റു

Published

on

Share our post

ചാലോട്: ബസ് സ്റ്റാൻഡിൽ കുറുക്കൻ്റെ ആക്രമണത്തിൽ നാല് പേർക്ക് പരുക്ക്. ഇന്ന് രാവിലെ പത്തോടെയാണ് ചാലോട് ബസ് സ്റ്റാൻഡിൽ വച്ച് 4 പേർക്ക് കടിയേറ്റത്.കുറുക്കന് പേവിഷബാധ ഉള്ളതായി സംശയിക്കുന്നു. കുറുക്കനെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. ചാലോട് സ്വദേശി ഭാസ്കരൻ, മുട്ടന്നൂരിലെ ഹരീന്ദ്രൻ, ഗുഡ്സ് ഓട്ടോ ഡ്രൈവർമാരായ മൂലക്കരിയിലെ ഗിരീശൻ, കുംഭത്തിലെ കളത്തിൽ സുമേഷ് എന്നിവർക്കാണ് കുറുക്കൻ്റെ കടിയേറ്റത്.ഇരിക്കൂർ റോഡിൽ നിന്നും ബസ് സ്റ്റാൻഡിലേക്ക് എത്തിയ കുറുക്കൻ കടയുടെ സമീപത്ത് നിന്നും ഹരീന്ദ്രനെ കടിക്കുകയും തുടർന്ന് സ്റ്റാൻഡിലേക്ക് ഓടി മറ്റുള്ളവരെ കൂടി ആക്രമിക്കുക ആയിരുന്നു.പരുക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.


Share our post
Continue Reading

Breaking News

ചൂട് കൂടുന്നു: കണ്ണൂരിൽ റെക്കോഡ് താപനില

Published

on

Share our post

തിങ്കളാഴ്‌ച കണ്ണൂരിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില. കണ്ണൂർ വിമാനത്താവളത്തിൽ 40.4 ഡിഗ്രിയും കണ്ണൂർ സിറ്റിയിൽ 39 ഡിഗ്രിയുമാണ് രേഖപ്പെടുത്തി യത്. സാധാരണയെക്കാൾ 4.4 ഡിഗ്രി അധിക മാണിത്. സംസ്ഥാനത്ത് ബുധൻവരെ സാധാരണ യെക്കാൾ മൂന്നു ഡിഗ്രിവരെ താപനില ഉയരാനാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണം. അതേ സമയം, തെക്കൻ ബം ഗാൾ ഉൾക്കടലിൽ ചക്ര വാതച്ചുഴിക്ക് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ മാർച്ച് ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയുണ്ടാകാം. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.


Share our post
Continue Reading

Kannur

ഒരിക്കൽ കൂടി ജയിലിൽ പോകാൻ തയ്യാറെന്ന് എം.വി ജയരാജൻ

Published

on

Share our post

കണ്ണൂർ: ഒരിക്കൽ കൂടി ജയിലിൽ പോകാൻ തയ്യാറെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം. വി ജയരാജൻ. കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിൽ റോഡ് തടസ്സപ്പെടുത്തിയതിന് പോലീസ് നോട്ടീസ് നൽകിയത് പരാമർശിച്ചാണ് എം വി ജയരാജൻ്റെ പ്രതികരണം.സമരത്തിൽ പതിനായിരങ്ങൾ പങ്കെടുത്താൽ വഴി തടസ്സപ്പെടും. യാത്രയ്ക്ക് വഴി വേറേയുണ്ട്. കണ്ണൂരിൽ ഹെഡ് പോസ്റ്റ് ഓഫീസ് വേറെയില്ല. മാധ്യമങ്ങൾ ജഡ്‌ജിമാരെ പ്രകോപിപ്പിക്കാൻ എല്ലാം പകർത്തിയിട്ടുണ്ട്.ഈ ചൂടുകാലത്ത് ഇനിയും ജയിലിൽ പോകാൻ ആഗ്രഹിക്കുന്നുവെന്നും ജയരാജൻ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!