പയ്യന്നൂരിലെ കുടുംബശ്രീ കോഫി ബങ്ക് മോഷണക്കേസിലെ പ്രതി പിടിയില്‍

പയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂരിലെ കുടുംബശ്രീ കോഫി ബങ്കില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. അന്നൂര്‍ സ്വദേശി രാധാകൃഷ്ണനാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രിയിലാണ് കോഫി ബങ്കില്‍ മോഷണം നടന്നത്. പൂട്ട് പൊളിച്ച അകത്ത് കയറിയ മോഷ്ടാവ് ബാങ്ക് വായ്പ തിരിച്ചടവിനായി സൂക്ഷിച്ചിരുന്ന 8,000 രൂപ കവര്‍ന്നു. രാവിലെ കട തുറക്കാനെത്തിയവരാണ് മോഷണ ശ്രമം ആദ്യം അറിഞ്ഞത്. പൂട്ട് തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് കടയ്ക്കുള്ളില്‍ ഉണ്ടായിരുന്ന സാധനങ്ങളെല്ലാം വാരി വലിച്ചിട്ട നിലയിലായിരുന്നു. ചിത്രലേഖ, എം.വി.ജി എന്നീ കുടുംബശ്രീ പ്രവര്‍ത്തകരാണ് നടത്തുന്നത്. ചിത്രലേഖയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് സമീപത്തെ നിരീക്ഷണ ക്യാമറകളും മൊബൈല്‍ ടവര്‍ ലൊക്കേഷനും പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തി രാധാകൃഷ്ണനെ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.