കുടിയേറ്റ ജനത വിശ്വാസ ശാക്തീകരണത്തിന്റെ പോരാളികളാകണം: മാർ റാഫേൽ തട്ടിൽ

Share our post

പേരാവൂർ :സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പേരാവൂർ മേജർ ആർക്കി എപ്പിസ്‌കോപ്പൽഇടവക സന്ദർശിച്ചു. കുടുംബങ്ങളുടെ വളർച്ചയും നവീകരണവുമാണ് സഭയുടെയും സമൂഹത്തിന്റെയും രാഷ്ടത്തിന്റെയും അഭിവ്യദ്ധിക്ക് ഉതകുന്നതെന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു. കുടിയേറ്റ ജനത വിശ്വാസ ശാക്തീകരണത്തിന്റെ മുന്നണിപോരാളികളാകണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

പേരാവൂർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ ആർച്ച് പ്രീസ്റ്റ് റവ ഫാ മാത്യു തെക്കേമുറിയും അസി. വികാർ ഫാ. സോമി ഇല്ലിക്കലും ആർച്ച് ബിഷപ്പിനെ സ്വീകരിച്ചു. ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിഅധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എം.എൽ.എ,സിറോ മലബാർ കുരിയ വൈസ്. ചാൻസലർ ഡോ. തോമസ് മേൽവെട്ടം, ഡോ. തോമസ് കൊച്ചുകരോട്ട്,ഫാ. തോമസ് കുഴിയാലി, ഫാ. മാത്യു തുരുത്തിമറ്റം , ഇടവക കോ ഓർഡിനേറ്റർ ഒ .മാത്യു, സെക്രട്ടറി ജോജോ കൊട്ടാരം കുന്നേൽ, ജോൺസൺ പൊട്ടങ്കൽ, സണ്ണി പൊട്ടങ്കൽ എന്നിവർ സംസാരിച്ചു.ട്രസ്റ്റിമാരായ തങ്കച്ചൻ തുരുത്തേൽ, സണ്ണി ചേറ്റൂർ, ജോർജ് പള്ളിക്കുടി, ജോയി മണ്ടുംപാല, സാബു ഇരുപ്പക്കാട്ട് നേതൃത്വം നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!