സ്ത്രീധന പീഡനം; യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ ഭർത്താവ് പിടിയിൽ

കോഴിക്കോട്: മാനസിക പീഡനം മൂലം യുവതി ആത്മഹത്യ ചെയ്തെന്ന പരാതിയില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റുചെയ്തു. മലപ്പുറം അരീക്കോട് സ്വദേശി ഊര്‍ങ്ങാട്ടീരി നസീലി (27) നെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ ഭാര്യ ഹഫീഫ ജെബിന് (20) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നടപടി. വിവാഹശേഷം വിദേശത്തേക്ക് പോയ നസീൽ സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായാണ് പരാതി. തുടർന്ന് ഹഫീഫയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കേസിൽ അന്വേഷണം നടക്കുന്നതിനിടെ ഇയാൾ നാട്ടിലെത്തിയപ്പോളാണ് പോലീസ് പിടികൂടിയത്.