പത്താം ക്ലാസ് വിദ്യാർഥി പനി ബാധിച്ച് മരിച്ചു

കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർഥി പനി ബാധിച്ച് മരിച്ചു. ചാത്തമംഗലം ഏരിമല സ്വദേശി പാർവതി(15)ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആസ്പത്രിയിൽ ചികിത്സയിലിക്കെയാണ് മരണം. അതേസമയം സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്വയം ചികിത്സ പാടില്ലെന്നും ആസ്പത്രിയിൽ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.