54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Share our post

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി പൃഥിരാജ് സുകുമാരനേയും മികച്ച നടിമാരായി പാർവതിയേയും ബീനാ ആർ.ചന്ദ്രനേയും തിരഞ്ഞെടുത്തു.ജിയോ ബേബി സംവിധാനം ചെയ്ത കാതലാണ് മികച്ച ചിത്രം. ബ്ലസിയാണ് മികച്ച സംവിധായകന്‍. മികച്ച പിന്നണി ​ഗായകനായി സം​ഗീത സംവിധായകൻ വിദ്യാധരൻ മാസറ്ററെ തിരഞ്ഞെടുത്തു- ജനനം 1947 മരണം തുടരുന്നു എന്ന സിനിമയിലെ ​ഗാനത്തിനാണ് പുരസ്കാരം.

തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. സംവിധായകൻ പ്രിയനന്ദനും ഛായാ​ഗ്രാഹകൻ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്മാർ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!