പി.എസ്.സി അഭിമുഖം

കണ്ണൂർ : ജില്ലയിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പർ: 066/2023) തസ്തികയുടെ തെരഞ്ഞെടുപ്പിന് മെയ് 21ന് പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്തവർ ഓഗസ്റ്റ് 21, 22, 23 തീയതികളിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ കോഴിക്കോട് മേഖല, ജില്ല ഓഫീസുകളിലും ഓഗസ്റ്റ് 22, 23 തീയതികളിൽ കാസർകോട് ജില്ല ഓഫീസിലും ഇന്റർവ്യൂ നടത്തും. പ്രൊഫൈൽ മെസേജ്, എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്. ഒ ടി ആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ ഫോം, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസ്സൽ പ്രമാണങ്ങളും കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും സഹിതം ഇൻറർവ്യൂ ദിവസം ഹാജരാകണമെന്ന് പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.