കാർവാറിൽ പുഴയിൽ വീണ ലോറി ഈശ്വർ മാൽപെയും സംഘവും പുറത്തെത്തിച്ചു; ഷിരൂരിലും ദൗത്യം വിജയത്തിലെത്തിക്കുമെന്ന് മാൽപെ

Share our post

കർണാടകയിലെ ഷിരൂരിന് സമീപം കാർവാറിൽ പാലം തകർന്ന് പുഴയിൽ വീണ ലോറി വിജയകരമായി കരയ്ക്ക് എത്തിച്ചു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. കാർവാറിലേത് പോലെ ഷിരൂരിലും ദൗത്യം വിജയത്തിലെത്തിക്കുമെന്ന് ഈശ്വർ മാൽപെ പറഞ്ഞു. രാവിലെ 10 മണിയോടെ ആരംഭിച്ച ദൗത്യം. ഈശ്വർ മാൽപെയുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘം കാളി നദിയുടെ ആഴങ്ങളിലേക്ക് ഇറങ്ങി. ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്തിയശേഷം കരയിൽ സജ്ജീകരിച്ച അഞ്ച് ക്രയിനുകളിൽ നിന്ന് ഇരുമ്പ് വടങ്ങൾ ലോറിയിലേക്ക് ഘടിപ്പിച്ചു. തുടർന്ന് ലോറി പതിയെ കരയിലേക്ക്. നദിയിൽ നിന്ന് 200 മീറ്റർ അകലെയുണ്ടായിരുന്ന ലോറിയെ മണിക്കൂറുകൾ നീണ്ട ദൗത്യത്തിനൊടുവിലാണ് കരയ്ക്ക് കയറ്റിയത്. ദൗത്യവിജയത്തിൽ ഈശ്വർ മാൽപെ സന്തോഷം പ്രകടിപ്പിച്ചു. ഷിരൂരിലും ദൗത്യം വിജയകരമായി പൂർത്തീകരിക്കുമെന്ന് മാൽപെ സംഘം. കാളി നദിക്ക് കുറുകെയുള്ള 40 വർഷം പഴക്കമുള്ള പാലം ഈ മാസം ഏഴിന് അർധരാത്രിയാണ് തകർന്നത്. അപകടത്തിൽപ്പെട്ട ലോറിയുടെ ഡ്രൈവർ തമിഴ്നാട് സ്വദേശി ബാലമുരുകനെ പ്രദേശവാസികൾ സാഹിസകമായി രക്ഷിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!