പേരാവൂർ പഞ്ചായത്ത് കുടുംബശ്രീ 2,73,820 രൂപ നല്കി

പേരാവൂർ: വയനാട് ദുരിതബാധിതർക്ക് പേരാവൂർ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് 2,73,820 രൂപ സമാഹരിച്ചു നല്കി. സി.ഡി.എസ് ചെയർപേഴ്‌സൺ ഷാനി ശശീന്ദ്രൻ തുക പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലിന് കൈമാറി. വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങൾ, അസി.സെക്രട്ടറി സിനി, സി.ഡി.എസ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. മണത്തണ മടപ്പുരച്ചാലിലെ പ്ലാശനാൽ തങ്ക ഒരു മാസത്തെ പെൻഷൻ തുകയായ 1600 രൂപ പേരാവൂർ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി.