യൂറോപ്യൻ കയറ്റുമതിനിയന്ത്രണം; റബ്ബർ, കാപ്പി കർഷകർ ആശങ്കയിൽ, സർട്ടിഫിക്കറ്റുകൾ നൽകേണ്ടിവരും

Share our post

തിരുവനന്തപുരം: കർഷകരെ ആശങ്കയിലാക്കി റബ്ബർ, കാപ്പി, കൊക്കോ തുടങ്ങി ഏഴിനങ്ങളുടെ യൂറോപ്യൻ യൂണിയനിലേക്കുള്ള കയറ്റുമതിക്ക് ജനുവരി ഒന്നുമുതൽ നിയന്ത്രണച്ചട്ടം വരുന്നു. 2020-നുശേഷം വനം വെട്ടിത്തെളിച്ച സ്ഥലത്ത് കൃഷിചെയ്തതല്ല ഉത്‌പന്നങ്ങളെന്ന് സാക്ഷ്യപ്പെടുത്തിയാൽ മാത്രമേ അവ യൂറോപ്യൻ യൂണിയനിലേക്ക് കയറ്റി അയക്കാനാകൂ.

ഓരോതവണ ഉത്പന്നം കൈമാറുമ്പോഴും കർഷകർ ഇതുസംബന്ധിച്ച സർട്ടിഫിക്കറ്റുകൾ നൽകേണ്ടിവരും. അതല്ലെങ്കിൽ ബന്ധപ്പെട്ട ഉത്പന്നബോർഡുകൾ അതിനായി സ്ഥിരംസംവിധാനമൊരുക്കണം.

യൂറോപ്യൻ യൂണിയൻ ഡിഫോറസ്റ്റേഷൻ ​െറഗുലേഷനിലാണ് (ഇ.യു.ഡി.ആർ.) ഈ വ്യവസ്ഥ.1980-നുശേഷം കേരളത്തിൽ വനംവെട്ടിത്തെളിച്ച് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടില്ലെങ്കിലും റബ്ബർ അടക്കം പല പ്ലാന്റേഷനുകളെയും വനഭൂമിയായി യൂറോപ്യൻ യൂണിയൻ തെറ്റിദ്ധരിച്ചിട്ടുണ്ടെന്നാണ് കർഷകരുടെയും തോടമുടമകളുടെയും ആശങ്ക.

ഉപഗ്രഹ ചിത്രങ്ങളുടെയും സ്വകാര്യ ഏജൻസികളുടെയും സഹായത്തോടെയാണ് വനഭൂമിസംബന്ധിച്ച വിവരശേഖരണം യൂറോപ്യൻ യൂണിയൻ നടത്തിയതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!