പേരാവൂരിൽ “എ ടു സെഡ്” ഫിഷ് മാർക്കറ്റ് പ്രവർത്തനം തുടങ്ങി

പേരാവൂർ: നിടുംപൊയിൽ റോഡിൽ ഇൻഡേൻ ഗ്യാസ് ഏജൻസിക്ക് സമീപം “എ ടു സെഡ് ” ഫിഷ് മാർക്കറ്റ് പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.ഷൈലജ, വ്യാപാരി സംഘടനാ നേതാക്കളായ കെ.കെ.രാമചന്ദ്രൻ, വി.കെ.വിനേശൻ, അഷറഫ് ചെവിടിക്കുന്ന്, മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം പ്രസിഡൻറ് കെ.കെ.സത്യ ബാബു, അരിപ്പയിൽ മജീദ് തുടങ്ങിയവർ സംസാരിച്ചു.ആയിക്കര ഹാർബറിൽ നിന്നുള്ള വിഷരഹിത മീനുകൾ നേരിട്ടെത്തിച്ചാണ് വില്‌പന നടത്തുന്നതെന്ന് സ്ഥാപന അധികൃതർ പറഞ്ഞു.