പി.എസ്.സി ഇന്റർവ്യൂ ആഗസ്റ്റ് 21,22, 23 തീയ്യതികളിൽ

Oplus_131072
കണ്ണൂർ: ജില്ലയിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് II (കാറ്റഗറി നമ്പർ: 066/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 മെയ് 21ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർഥികൾക്കായി ആഗസ്റ്റ് 21,22, 23 തീയ്യതികളിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ കോഴിക്കോട് മേഖലാ, ജില്ലാ ഓഫീസുകളിലും, ആഗസ്റ്റ് 22, 23 തീയ്യതികളിൽ കാസർകോട് ജില്ലാ ഓഫീസിലും ഇന്റർവ്യൂ നടത്തും. ഇന്റർവ്യൂവിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, ഫോൺ മെസേജ് നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ ഒ.ടി.ആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ ഫോം, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് , മറ്റ് എല്ലാ അസ്സൽ പ്രമാണങ്ങളും കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും സഹിതം ഇൻറർവ്യൂ ദിവസം ഹാജരാകണമെന്ന് പി.എസ്. സി ജില്ലാ ഓഫീസർ അറിയിച്ചു.