ദേശീയ കളരി ചാമ്പ്യൻ ഷിപ്പിൽ കാക്കയങ്ങാട് സ്വദേശിനിക്ക് സ്വർണ മെഡൽ

Share our post

കാക്കയങ്ങാട് : പതിനാറാമത് ദേശിയ കളരി ചാമ്പ്യൻഷിപ്പിൽ സീനിയർ വുമൺ ചവിട്ടിപൊങ്ങൽ വിഭാഗത്തിൽ കാക്കയങ്ങാട് സ്വദേശിനി എ. അശ്വനി സ്വർണ്ണ മെഡൽ നേടി. ഏഴ് സ്വർണ്ണം, രണ്ട് വെങ്കലം ഉൾപ്പെടെ വിവിധ ദേശിയ ചാമ്പ്യൻഷിപ്പിൽ ഒൻപത് മെഡലുകൾ അശ്വനി നേടിയിട്ടുണ്ട്. നേപ്പാളിൽ നടന്ന ഇന്റർനാഷണൽ സോഫ്റ്റ്‌ ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി സ്വർണ്ണ മെഡൽ നേടിയ അശ്വനി ദേശിയ സോഫ്റ്റ്‌ ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടുകയും ബെസ്റ്റ് പ്ലയർ അവാർഡിന് അർഹത നേടുകയും ചെയ്തിരുന്നു. കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാദമി ടീം അംഗമായ അശ്വനിയുടെ പരിശീലകൻ പി. ഇ. ശ്രീജയൻ ഗുരുക്കൾ ആണ്. പാറക്കണ്ടി പറമ്പിൽ കെ മധുസൂദനന്റെയും എ.ആശരതിയുടെയും മകളാണ് അശ്വതി. സംസ്ഥാന കളരി താരം ഐശ്വര്യ ഏക സഹോദരി ആണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!