Connect with us

Kerala

‘ഒരുദിവസം ഏറ്റുവാങ്ങിയത് 40 മൃതദേഹങ്ങൾ, മനസ്സുപിടഞ്ഞു’; ദുരന്തമുഖത്ത് സാന്ത്വനമായി ആരോഗ്യപ്രവർത്തകർ

Published

on

Share our post

മേപ്പാടി(വയനാട്): ദുരിതബാധിതരെ പരിചരിക്കാനെത്തിയ എല്ലാവരെയും ‘സാന്ത്വനം’ എന്ന വാക്കുകൊണ്ട്‌ വിശേഷിപ്പിക്കണം. ശരീരഭാഗങ്ങളായും ദിവസങ്ങൾ പഴകിയും അഴുകിയുമെത്തിയ മൃതദേഹങ്ങളെ പരിചരിച്ചവർ. മനസ്സ് മരവിച്ചവർക്ക് സാന്ത്വനംപകർന്ന മുഴുവൻ ആരോഗ്യപ്രവർത്തകരും… എല്ലാം നഷ്ടപ്പെട്ടവരിൽ ജീവിതം കരുപ്പിടിപ്പിക്കാൻ പ്രതീക്ഷനട്ടത് ഇവരാണ്.

മരിച്ചവരെ കുളിപ്പിച്ച്, മനസ്സുമരവിച്ചവരെ ആശ്വസിപ്പിച്ച്

ആംബുലൻസിൽ മൃതദേഹങ്ങൾ എത്തുന്നത് മേപ്പാടി കുടുംബാരോഗ്യകേന്ദ്രത്തിന് സമീപത്തെ കോൺഫറൻസ് ഹാളിലാണ്. സന്നദ്ധപ്രവർത്തകർ മൃതദേഹങ്ങൾ ഏറ്റുവാങ്ങി കഴുകിവൃത്തിയാക്കും. മുപ്പതും നാല്പതും മൃതദേഹങ്ങൾ ഒരുദിവസം ഇക്കൂട്ടർ ഏറ്റുവാങ്ങിയിട്ടുണ്ട്. ‘ഓരോ മൃതദേഹം വരുമ്പോഴും അതിനുപിന്നാലെ കുറേപ്പേർ വരും. ഞങ്ങളുടെ പ്രിയപ്പെട്ടവരാണോയെന്ന് തിരക്കും. പിഞ്ചുകുഞ്ഞുങ്ങളുടെ മൃതശരീരം കൈയിലെടുക്കുമ്പോൾ മനസ്സുപിടയും’ -കണ്ണൂരിൽനിന്നെത്തിയ സന്നദ്ധപ്രവർത്തക പി. സാഹിദ പറഞ്ഞു.

ഓരോ മൃതദേഹങ്ങളെയും കുളിപ്പിച്ച് തിരിച്ചറിയാനായി കൈമാറുന്നത് ഇവരാണ്. ഇപ്പോൾ കൊണ്ടുവരുന്ന മൃതദേഹങ്ങൾക്കൊന്നും മുഖമില്ല. അഴുകിയും പാറക്കെട്ടിലടിച്ച് ചതഞ്ഞും തിരിച്ചറിയപ്പെടാത്തതരത്തിലായിട്ടുണ്ടെന്ന് സന്നദ്ധപ്രവർത്തകർ പറഞ്ഞു. കമ്യൂണിറ്റിഹാളിലായിരുന്നു മരിച്ചവരെ തിരിച്ചറിയാൻ ബന്ധുക്കളെത്തിയിരുന്നത്. ഉറ്റവരുടെ മരണംകണ്ട് മനസ്സുമരവിച്ചവരെ ആശ്വസിപ്പിക്കേണ്ട ചുമതലയും സന്നദ്ധപ്രവർത്തകർക്കുണ്ടായിരുന്നു.

മനുഷ്യശേഷി മുഴുവൻ ദുരന്തമുഖത്ത്
മനുഷ്യശേഷി മുഴുവൻ എത്തിച്ചാണ് ഭാരതീയ ചികിത്സാവകുപ്പ് മഹാദുരന്തത്തെ നേരിട്ടത്. നാഷണൽ ആയുഷ് മിഷന്റെ പിന്തുണയോടെയായിരുന്നു പ്രവർത്തനങ്ങൾ. ജൂലായ് 30-നുതന്നെ മേപ്പാടി ജി.എച്ച്.എസ്.എസിൽ മെഡിക്കൽ ക്യാമ്പ് തുടങ്ങി. ശല്യതന്ത്രം (സർജറി) സ്പെഷ്യാലിറ്റി ഒ.പി.യും ക്യാമ്പിൽ സജ്ജീകരിച്ചു. ജനറൽ ഒ.പി., മാനസികാരോഗ്യ സ്പെഷ്യൽ ഒ.പി. സൗകര്യങ്ങളും ക്യാമ്പുകളിൽ ഒരുക്കി.

ഇതിനുപുറമേ മൊബൈൽ യൂണിറ്റും ഉണ്ടായിരുന്നു. ഒൻപത് മാനസികാരോഗ്യ വിദഗ്ധരുടെ സേവനവും ക്യാമ്പുകളിൽ ലഭ്യമാക്കി. ആയുഷ് മിഷന് കീഴിലുള്ള ജി.എൻ.എം. യോഗ്യതയുള്ള മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർമാരെ മുഴുവൻ ദുരിതാശ്വാസക്യാമ്പുകളിലും നിയോഗിച്ചു. കൂടാതെ മറ്റുജില്ലകളിൽനിന്നുള്ള ഡോക്ടർമാർ, എ.എം.എ.ഐ. ഡോക്ടർമാർ, ആയുഷ്‍മിഷന്റെ മെഡിക്കൽ ഓഫീസർമാർ എന്നിവരുമുണ്ടായിരുന്നു.

ഡോക്ടർ എന്നതിലുപരി ഞങ്ങൾ അവരുടെ കേൾവിക്കാർകൂടിയായിരുന്നെന്ന് നാഷണൽ ആയുഷ്‍മിഷൻ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. സിജോ കുര്യാക്കോസ് പറഞ്ഞു. അവരുടെ വിഷമങ്ങൾ ഞങ്ങളോട് പറഞ്ഞപ്പോൾ മാനസികാഘാതം നേരിടുന്നവരെ തിരിച്ചറിഞ്ഞു. അവർക്ക് മാനസിക പ്രാഥമികസഹായം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

ഒറ്റക്കെട്ടായ പ്രവർത്തനം

ദുരന്തമേഖലയിൽ ഒറ്റക്കെട്ടായ പ്രവർത്തനമായിരുന്നു. എല്ലാവരുടെയും സഹകരണം വിലമതിക്കാനാവാത്തതാണ്. ആയുഷ്‍മിഷന്റെ നേതൃത്വത്തിൽ ബയോമെഡിക്കൽ ഉപകരണങ്ങൾ വാഹനസൗകര്യം തുടങ്ങിയെല്ലാമൊരുക്കി. ഭാരതീയചികിത്സാവകുപ്പിന് പത്തുലക്ഷം രൂപയുടെ മരുന്നുകൾ ഇതുവരെ നൽകിയിട്ടുണ്ട്. ഹോമിയോവകുപ്പിന് ഒരുലക്ഷംരൂപ അടിയന്തര സഹായധനവും അനുവദിച്ചിട്ടുണ്ട്. ഇതുകൂടാതെ അഞ്ചുലക്ഷം രൂപയുടെ ശുപാർശയും നൽകിയിട്ടുണ്ട്.ഡോ. ഹരിതാ ജയരാജ്, ജില്ലാ പ്രോഗ്രാം മാനേജർ ദേശീയ ആയുഷ്‍ മിഷൻ, വയനാട്

മനുഷ്യന്റെ മുഖംമാത്രം

ദുരന്തഭൂമിയിൽ മനുഷ്യന്റെ മുഖംമാത്രമായിരുന്നു എല്ലാവരുടെയും മനസ്സിൽ. വിവിധ സംഘടനകളിലെ സന്നദ്ധപ്രവർത്തകരായിരുന്നു അവിടെയുണ്ടായിരുന്നത്. ഒരു വേർതിരിവും ഇല്ലാതെ എല്ലാവരും ഒരേമനസ്സോടെ പ്രവർത്തിച്ചു. ഈ ഒരുമ ജീവിതത്തിൽ എല്ലാവരും മാതൃകയാക്കേണ്ടതാണ്.എം.ബി. ഫസൽ, സന്നദ്ധപ്രവർത്തകൻ

തുടർപരിചരണം ഉറപ്പാക്കും

പരിക്കേറ്റവരെ ചികിത്സിക്കുമ്പോഴാണ് മാനസികാഘാതം നേരിട്ടവരും ഏറെയുണ്ടെന്ന് മനസ്സിലായത്. ഇവർക്കായി സൈക്കോളജിസ്റ്റുകളുടെയും ഹോമിയോ സൈകാട്രിസ്റ്റിന്റെയും സഹായം ലഭ്യമാക്കി. ക്യാമ്പുകളൊഴിഞ്ഞാലും ദുരിതബാധിതർക്ക് കൗൺസലിങ് ഉൾപ്പെടെയുള്ള തുടർപരിചരണം ഉറപ്പാക്കും.ഡോ. സി.വി. ഉമ, ഡി.എം.ഒ. ഹോമിയോ

വേഗത്തിൽ നടപടിസ്വീകരിച്ചു

ദുരന്തം ഉണ്ടായപ്പോൾത്തന്നെ വേഗത്തിൽ നടപടികൾ സ്വീകരിക്കാൻ സാധിച്ചു. ആദ്യദിവസംതന്നെ മെഡിക്കൽക്യാമ്പുകളടക്കം തുടങ്ങാൻ സാധിച്ചു. മാനസികാരോഗ്യവിദഗ്ധരെ ക്യാമ്പുകളിൽ സ്ഥിരമായി നിയമിച്ചു. അതുകാരണം ദുരതബാധിതർക്ക് അവരുടെ പ്രശ്നങ്ങൾ തുറന്നുസംസാരിക്കാൻ സാധിച്ചു. ഡോ. എ. പ്രീത, ഡി.എം.ഒ. ഭാരതീയ ചികിത്സാവകുപ്പ് വയനാട്.


Share our post

Kerala

ജി​മ്മി​ൽ വ്യാ​യാ​മം ചെ​യ്തു കൊ​ണ്ടി​രി​ക്കെ അ​ഭി​ഭാ​ഷ​ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

Published

on

Share our post

മ​ല​പ്പു​റം: ജി​മ്മി​ൽ വ്യാ​യാ​മം ചെ​യ്തു കൊ​ണ്ടി​രി​ക്കെ അ​ഭി​ഭാ​ഷ​ക​ൻ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി ബാ​റി​ലെ അ​ഡ്വ.​സു​ൽ​ഫി​ക്ക​ർ( 55) ആ​ണ് മ​രി​ച്ച​ത്.ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചി​നാ​ണ് സം​ഭ​വം. ഖ​ബ​റ​ട​ക്കം ഇ​ന്ന് രാ​ത്രി എ​ട്ടി​ന് പ​ര​പ്പ​ന​ങ്ങാ​ടി പ​ന​യ​ത്തി​ൽ ജു​മ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ക്കും.ഓ​ൾ ഇ​ന്ത്യ ലോ​യേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ ട്ര​ഷ​റ​ർ ആ​ണ് മ​രി​ച്ച സു​ൽ​ഫി​ക്ക​ർ. സി​പി​എം ലോ​ക്ക​ൽ ക​മ്മ​റ്റി അം​ഗ​വും ഡി​വൈ​എ​ഫ്ഐ മു​ൻ ജി​ല്ല ക​മ്മ​റ്റി അം​ഗ​വു​മാ​യി​രു​ന്നു. ഫ​സീ​ല​യാ​ണ് ഭാ​ര്യ. ആ​യി​ഷ , ദീ​മ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.


Share our post
Continue Reading

Kerala

പത്താം ക്ലാസുകാരന്റെ പല്ല് ഇടിച്ച് തകര്‍ത്തു; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

Published

on

Share our post

എറണാകുളം: തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് പല്ല് ഇടിച്ച് തകര്‍ത്തെന്ന് പരാതി. സംഭവത്തില്‍ ചിന്മയ സ്‌കൂളിലെ അഞ്ചു പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്തു.പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയിരുന്നു. ഇതില്‍ ഒരാള്‍ 18 വയസ് പൂര്‍ത്തിയായ ആളാണ്. ഈ വിദ്യാര്‍ത്ഥിയുടെ സ്‌നേഹബന്ധവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസ് സ്‌കൂളിലെത്തി വിവരം ശേഖരിച്ചു. സംഭവത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.


Share our post
Continue Reading

Kerala

ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ. മരിച്ച തൃശൂര്‍ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസി(20)ന്‍റെ ആണ്‍ സുഹൃത്തിനെയാണ് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് വൈത്തിരിയിൽ നിന്നാണ് പിടികൂടിയത്. ഫെബ്രുവരി 24നാണ് തൃശ്ശൂര്‍ സ്വദേശിനിയായ മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.മൃതദേഹത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. എന്നാൽ, സംഭവത്തിന് പിന്നാലെ ആണ്‍ സുഹൃത്ത് ഒളിവിലായിരുന്നു. മൗസയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞിരുന്നു.

ഫെബ്രുവരി 15നാണ് അവസാനമായി മൗസ തൃശ്ശൂരിലെ വീട്ടില്‍ എത്തിയത്. 17ന് ഹോസ്റ്റലിലേക്ക് തിരിച്ച് പോവുകയും ചെയ്തു. മാര്‍ച്ച് 13ന് മുന്‍പായി സ്റ്റഡി ലീവിന്‍റെ ഭാഗമായി തിരികെ എത്തുമെന്നും മൗസ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, മരിച്ചതിന്‍റെ തലേദിവസം മൗസയുടെ ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായതായും മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. മൗസയുടെയും ആണ്‍സുഹൃത്തിന്‍റെ ഫോണ്‍ ചൊവ്വാഴ്ച മുതല്‍ സ്വിച്ച്ഡ് ഓഫ് ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്‍സുഹൃത്ത് പിടിയിലായത്.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Trending

error: Content is protected !!