പോളിടെക്‌നിക് തത്സമയ പ്രവേശനം 14ന്

2024-25 അധ്യയനവർഷത്തിലെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രിയായി കണ്ണൂർ ഗവ. പോളിടെക്‌നിക് കോളേജ്, തോട്ടടയിൽ ഒഴിവുള്ള പരിമിതമായ സീറ്റുകളിലേക്ക് തത്സമയ പ്രവേശനം ആഗസറ്റ് 14ന് നടക്കും. ഇതുവരെ അപേക്ഷ സമർപ്പിക്കാത്ത വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. ഫീസിനത്തിൽ ഒടുക്കേണ്ട തുക എ.ടി.എം കാർഡ്/യുപിഐ വഴിയും പി.ടി.എയിൽ അടയ്‌ക്കേണ്ട തുക പണമായും കരുതേണ്ടതാണ്. അഡ്മിഷൻ സമയക്രമവും മറ്റു വിവരങ്ങളും www.polyadmission.org/let എന്ന വെബ്‌സൈറ്റിൽ ലഭിക്കും.