വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇരിട്ടി നഗരസഭ കുടുംബശ്രീയുടെ കൈത്താങ്ങ്

ഇരിട്ടി:വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇരിട്ടി നഗരസഭ കുടുംബശ്രീയുടെ കൈത്താങ്ങ്. നഗരസഭയിലെ 33 വാര്‍ഡുകളിലുള്ള കുടുംബശ്രീകളില്‍ നിന്നായി 2,67, 250 രൂപ പിരിച്ചെടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനായി തുക സി.ഡി.എസ് വൈസ് ചെയര്‍മാന്‍ സ്മിത കെ.നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ശ്രീലതയ്ക്ക് കൈമാറി.ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ പി.പി.ഉസ്മാന്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.സുരേഷ്, നഗരസഭ സെക്രട്ടറി രാഗേഷ് പാലേരി വീട്ടില്‍ ,കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി നമിത കെ എന്നിവര്‍ പങ്കെടുത്തു.