Connect with us

Kerala

ഓണത്തിന് കെ.എസ്‌.ആര്‍.ടി.സി സ്പെഷ്യല്‍ ബസ് സര്‍വീസ്; ഓരോ ദിവസവും 58 അധിക ബസ്

Published

on

Share our post

ഓണത്തിന് എന്താണ് പരിപാടി? നാട്ടില്‍ വരുന്നില്ലേ? ട്രെയിൻ ടിക്കറ്റ് ബുക്കിങ് തുടങ്ങി ദിവസങ്ങള്‍ക്കുളളില്‍ വിറ്റുതീർന്നിട്ടുണ്ട്.ഇനി ആശ്രയം ബസുകളാണ്. കേരളാ കെ.ആർ.ടി.സി ഓണം സ്പെഷ്യല്‍ ബസ് സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 10 ശനിയാഴ്ച മുതല് കെ.എസ്‌.ആർ.ടി.സി സ്പെഷ്യല്‍ സര്‍വീസുകളുടെ ഓണ്‍‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്. കേരളത്തിലെ വിവിധ ഇടങ്ങളില്‍ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സ്പെഷ്യല്‍ ബസുകള്‍ സർവീസ് നടത്തും. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നു ബംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും ഓണാവധി ആഘോഷിക്കാൻ എത്തുന്നവർക്കും മടങ്ങി പോകുന്നവര്‍ക്കും ഉപകാരപ്രദമായ രീതിയില്‍ സെപ്റ്റംബർ 9 തിങ്കളാഴ്ച മുതല്‍ 23 തിങ്കളാഴ്ച വരെ അധിക ബസുകള്‍ സർവീസ് നടത്തും. നിലവിലുള്ള 90 ബസ്സുകള്‍ക്ക് പുറമെ ആദ്യഘട്ടമായി ഓരോ ദിവസവും 58 അധിക ബസ്സുകളും സർവ്വീസ് നടത്തും. ഈ ബസുകളുടെ ബുക്കിങ്ങാണ് ശനിയാഴ്ച ആരംഭിച്ചത്.

യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച്‌ സീറ്റുകള്‍ ബുക്കിംഗ് ആകുന്നതനുസരിച്ച്‌ കൂടുതല്‍ ബസുകള്‍ ഘട്ടം ഘട്ടമായി ക്രമീകരിക്കുന്നതാണ്. ഡിമാൻഡ് അനുസരിച്ച്‌ അധിക ബസ്സുകള്‍ ക്രമീകരിക്കുമ്ബോള്‍ തിരക്കേറിയ റൂട്ടുകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി ആവശ്യാനുസരണം അഡീഷണല്‍ സര്‍വിസുകള്‍ അയക്കികയും കൂടാതെ നിലവില്‍ ഓപ്പറേറ്റ് ചെയ്ത് വരുന്ന ഷെഡ്യൂള്‍ഡ് സ്കാനിയ, വോള്‍‍വോ, സ്വിഫ്റ്റ് എസി, നോണ്‍ എ.സി, ഡിലക്സ് ബസ്സുകള്‍ കൃത്യമായി സര്‍വ്വീസ് നടത്തുവാനും നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടാതെ ബത്തേരി, മൈസൂർ, ബാഗ്ലൂർ , സേലം, പാലക്കാട് എന്നീ കേന്ദ്രങ്ങളില്‍ അധികമായി സപ്പോർട്ട് സർവീസിനായി ബസ്സുകളും ക്രൂവും ക്രമീകരിച്ചിട്ടുണ്ട്.

ബാംഗ്ലൂര്‍ ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള സര്‍വീസുകള്‍

10.09.2024 മുതല്‍ 23.09.2024 വരെ

1. 19.45 ബാംഗ്ലൂര്‍ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി

2. 20.15 ബാംഗ്ലൂര്‍ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി

3. 20.50 ബാംഗ്ലൂര്‍ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി

4. 21.15 ബാംഗ്ലൂര്‍ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി

5. 21.45 ബാംഗ്ലൂര്‍ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി

6. 22.15 ബാംഗ്ലൂര്‍ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി

7. 22.50 ബാംഗ്ലൂര്‍ – കോഴിക്കോട് (SF) – മൈസൂര്‍, സുല്‍ത്താന്‍ബത്തേരി വഴി

8. 23.15 ബാംഗ്ലൂര്‍ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി

9. 20.45 ബാംഗ്ലൂര്‍ – മലപ്പുറം (S/F) – മൈസൂര്‍, കുട്ട വഴി(alternative days)

10. 20.45 ബാംഗ്ലൂര്‍ – മലപ്പുറം (S/Dlx.) – മൈസൂര്‍, കുട്ട വഴി(alternative days)

11. 19.15 ബാംഗ്ലൂര്‍ – തൃശ്ശൂര്‍ (S/Exp.) – കോയബത്തൂര്‍, പാലക്കാട് വഴി

12. 21.15 ബാംഗ്ലൂര്‍ – തൃശ്ശൂര്‍ (S/Exp.) – കോയബത്തൂര്‍, പാലക്കാട് വഴി

13. 22.15 ബാംഗ്ലൂര്‍ – തൃശ്ശൂര്‍ (SF) – കോയബത്തൂര്‍, പാലക്കാട് വഴി

14. 17.30 ബാംഗ്ലൂര്‍ – എറണാകുളം (S/Dlx.) – കോയബത്തൂര്‍, പാലക്കാട് വഴി

15. 18.30 ബാംഗ്ലൂര്‍ – എറണാകുളം (S/Dlx.) – കോയബത്തൂര്‍, പാലക്കാട് വഴി

16. 19.30 ബാംഗ്ലൂര്‍ – എറണാകുളം (S/Dlx.) – കോയബത്തൂര്‍, പാലക്കാട് വഴി

17. 19.45 ബാംഗ്ലൂര്‍ – എറണാകുളം (S/Dlx.) – കോയബത്തൂര്‍, പാലക്കാട് വഴി

18. 20.30 ബാംഗ്ലൂര്‍ – എറണാകുളം (S/Dlx.) – കോയബത്തൂര്‍, പാലക്കാട് വഴി

19. 17.00 ബാംഗ്ലൂര്‍ – അടൂര്‍ (S/Dlx.) – കോയബത്തൂര്‍, പാലക്കാട് വഴി

20. 17.30 ബാംഗ്ലൂര്‍ – കൊല്ലം (S/Exp.) – കോയബത്തൂര്‍, പാലക്കാട് വഴി

21. 18.10 ബാംഗ്ലൂര്‍ – കോട്ടയം (S/Dlx.) – കോയബത്തൂര്‍, പാലക്കാട് വഴി

22. 19.10 ബാംഗ്ലൂര്‍ – കോട്ടയം (S/Exp.) – കോയബത്തൂര്‍, പാലക്കാട് വഴി

23. 20.30 ബാംഗ്ലൂര്‍ – കണ്ണൂര്‍ (SF) – ഇരിട്ടി, മട്ടന്നൂര്‍ വഴി

24. 21.45 ബാംഗ്ലൂര്‍ – കണ്ണൂര്‍ (SF) – ഇരിട്ടി, മട്ടന്നൂര്‍ വഴി

25. 22.45 ബാംഗ്ലൂര്‍ – കണ്ണൂര്‍ (SF) – ഇരിട്ടി, കൂട്ടുപുഴ വഴി

26. 22.15 ബാംഗ്ലൂര്‍ – പയ്യന്നൂര്‍ (S/Exp.) – ചെറുപുഴ വഴി

27. 19.30 ബാംഗ്ലൂര്‍ – തിരുവനന്തപുരം (S/Dlx.) – നാഗര്‍‍കോവില്‍ വഴി

28. 18.30 ചെന്നൈ – തിരുവനന്തപുരം (S/Dlx.) – നാഗര്‍‍കോവില്‍ വഴി

29. 19.30 ചെന്നൈ – എറണാകുളം (S/Dlx.) – സേലം, കോയമ്ബത്തൂര്‍ വഴി

കേരളത്തില്‍ നിന്നുള്ള അധിക സർവീസുകള്‍

09.09.2024 മുതല്‍ 22.09.2024 വരെ

1. 20.15 കോഴിക്കോട് – ബാംഗ്ലൂര്‍ (SF) – മാനന്തവാടി, കുട്ട വഴി

2. 20.45 കോഴിക്കോട് – ബാംഗ്ലൂര്‍ (SF) – മാനന്തവാടി, കുട്ട വഴി

3. 21.15 കോഴിക്കോട് – ബാംഗ്ലൂര്‍ (SF) – മാനന്തവാടി, കുട്ട വഴി

4. 21.45 കോഴിക്കോട് – ബാംഗ്ലൂര്‍ (SF) – മാനന്തവാടി, കുട്ട വഴി

5. 22.15 കോഴിക്കോട് – ബാംഗ്ലൂര്‍ (SF) – മാനന്തവാടി, കുട്ട വഴി

6. 22.30 കോഴിക്കോട് – ബാംഗ്ലൂര്‍ (SF) – മാനന്തവാടി, കുട്ട വഴി

7. 22.50 കോഴിക്കോട് – ബാംഗ്ലൂര്‍ (SF) – മാനന്തവാടി, കുട്ട വഴി

8. 23.15 കോഴിക്കോട് – ബാംഗ്ലൂര്‍ (SF) – മാനന്തവാടി, കുട്ട വഴി

9. 20.00 മലപ്പുറം – ബാംഗ്ലൂര്‍ (S/F) – മാനന്തവാടി, കുട്ട വഴി(alternative days)

10. 20.00 മലപ്പുറം – ബാംഗ്ലൂര്‍ (S/Dlx.) – മാനന്തവാടി, കുട്ട വഴി (alternative days)

11. 19.45 തൃശ്ശൂര്‍ – ബാംഗ്ലൂര്‍ (S/Exp.)- കോയബത്തൂര്‍, സേലം വഴി

12. 21.15 തൃശ്ശൂര്‍ – ബാംഗ്ലൂര്‍ (S/Exp.) – കോയബത്തൂര്‍, സേലം വഴി

13. 22.15 തൃശ്ശൂര്‍ – ബാംഗ്ലൂര്‍ (SF) – കോയബത്തൂര്‍, സേലം വഴി

14. 17.30 എറണാകുളം – ബാംഗ്ലൂര്‍ (S/Dlx.) – കോയബത്തൂര്‍, സേലം വഴി

15. 18.30 എറണാകുളം – ബാംഗ്ലൂര്‍ (S/Dlx.) – കോയബത്തൂര്‍, സേലം വഴി

16. 19.00 എറണാകുളം – ബാംഗ്ലൂര്‍ (S/Dlx.) – കോയബത്തൂര്‍, സേലം വഴി

17. 19.30 എറണാകുളം – ബാംഗ്ലൂര്‍ (S/Dlx.) – കോയബത്തൂര്‍, സേലം വഴി

18. 20.15 എറണാകുളം – ബാംഗ്ലൂര്‍ (S/Dlx.) – കോയബത്തൂര്‍, സേലം വഴി

19. 17.30 അടൂര്‍ – ബാംഗ്ലൂര്‍ (S/Dlx.) – കോയബത്തൂര്‍, സേലം വഴി

20. 18.00 കൊല്ലം – ബാംഗ്ലൂര്‍ (S/ Exp.) – കോയബത്തൂര്‍, സേലം വഴി

21. 18.10 കോട്ടയം – ബാംഗ്ലൂര്‍ (S/Dlx.) – കോയബത്തൂര്‍, സേലം വഴി

22. 19.10 കോട്ടയം – ബാംഗ്ലൂര്‍ (S/Dlx.) – കോയബത്തൂര്‍, സേലം വഴി

23. 20.10 കണ്ണൂര്‍ – ബാംഗ്ലൂര്‍ (SF) – മട്ടന്നൂര്‍, ഇരിട്ടി വഴി

24. 21.40 കണ്ണൂര്‍ – ബാംഗ്ലൂര്‍ (SF) – ഇരിട്ടി, കൂട്ടുപുഴ വഴി

25. 22.10 കണ്ണൂര്‍ – ബാംഗ്ലൂര്‍ (SF) – ഇരിട്ടി, കൂട്ടുപുഴ വഴി

26. 17.30 പയ്യന്നൂര്‍ – ബാംഗ്ലൂര്‍ (S/Exp.) – ചെറുപുഴ വഴി

27. 18.00 തിരുവനന്തപുരം-ബാംഗ്ലൂര്‍ (S/Dlx.) – നാഗര്‍‍കോവില്‍, മധുര വഴി

28. 18.30 തിരുവനന്തപുരം – ചെന്നൈ (S/Dlx.) – നാഗര്‍‍കോവില്‍ വഴി

29. 19.30 എറണാകുളം – ചെന്നൈ (S/Dlx.) – കോയമ്ബത്തൂര്‍, സേലം വഴി

യാത്രക്കാരുടെ തിരക്കും ആവശ്യകതയും മനസിലാക്കിയാകും ഈ അധിക സര്‍വ്വീസുകള്‍ നടത്തുക. ഇതിനായി യൂണിറ്റ് ഓഫീസര്‍മാര്‍ ഓണ്‍‌ലൈന്‍ റിസര്‍‍വേഷന്‍ ട്രെന്റ്, മറ്റ് സംസ്ഥാന RTCകള്‍, ട്രാഫിക് ഡിമാന്‍റ്, മുന്‍വര്‍ഷത്തെ വിവരങ്ങള്‍ എന്നിവയും സമയാസമയം ബാംഗ്ലൂര്‍ സര്‍വീസ് ഇന്‍ ചാര്‍ജുകള്‍, ഓപ്പറേഷന്‍ കണ്‍‍ട്രോള്‍ റൂം എന്നിവയുമായി ബന്ധപ്പെട്ടാകും സര്‍വ്വീസ് ക്രമീകരിക്കുക. യാത്രക്കാരുടെ തിരക്കില്ലാത്ത സമയങ്ങളിലെ സര്‍വ്വീസുകള്‍ക്കും ട്രിപ്പുകള്‍ക്കും നിരക്കില്‍ കിഴിവുകള്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ദീര്‍ഘദൂര യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ലോക്കല്‍ കട്ട് ടിക്കറ്റ് റിസര്‍‍വേഷന്‍ ഒഴിവാക്കുവാന്‍ ഈ സര്‍വീസുകള്‍‍ക്കെല്ലാം ഓണ്‍‍ലൈന്‍ റിസര്‍‍വേഷന്‍ സൗകര്യവും ഒരു വശത്തേക്ക് മാത്രം ട്രാഫിക് ഡിമാൻഡ് ആയതിനാല്‍ അനുവദനീയമായ ഫ്ളെക്സി നിരക്കിലും ആയിരിക്കും സര്‍വിസുകള്‍ ഓപ്പറേറ്റ് ചെയ്യുക.


Share our post

Kerala

ജി​മ്മി​ൽ വ്യാ​യാ​മം ചെ​യ്തു കൊ​ണ്ടി​രി​ക്കെ അ​ഭി​ഭാ​ഷ​ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

Published

on

Share our post

മ​ല​പ്പു​റം: ജി​മ്മി​ൽ വ്യാ​യാ​മം ചെ​യ്തു കൊ​ണ്ടി​രി​ക്കെ അ​ഭി​ഭാ​ഷ​ക​ൻ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി ബാ​റി​ലെ അ​ഡ്വ.​സു​ൽ​ഫി​ക്ക​ർ( 55) ആ​ണ് മ​രി​ച്ച​ത്.ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചി​നാ​ണ് സം​ഭ​വം. ഖ​ബ​റ​ട​ക്കം ഇ​ന്ന് രാ​ത്രി എ​ട്ടി​ന് പ​ര​പ്പ​ന​ങ്ങാ​ടി പ​ന​യ​ത്തി​ൽ ജു​മ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ക്കും.ഓ​ൾ ഇ​ന്ത്യ ലോ​യേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ ട്ര​ഷ​റ​ർ ആ​ണ് മ​രി​ച്ച സു​ൽ​ഫി​ക്ക​ർ. സി​പി​എം ലോ​ക്ക​ൽ ക​മ്മ​റ്റി അം​ഗ​വും ഡി​വൈ​എ​ഫ്ഐ മു​ൻ ജി​ല്ല ക​മ്മ​റ്റി അം​ഗ​വു​മാ​യി​രു​ന്നു. ഫ​സീ​ല​യാ​ണ് ഭാ​ര്യ. ആ​യി​ഷ , ദീ​മ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.


Share our post
Continue Reading

Kerala

പത്താം ക്ലാസുകാരന്റെ പല്ല് ഇടിച്ച് തകര്‍ത്തു; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

Published

on

Share our post

എറണാകുളം: തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് പല്ല് ഇടിച്ച് തകര്‍ത്തെന്ന് പരാതി. സംഭവത്തില്‍ ചിന്മയ സ്‌കൂളിലെ അഞ്ചു പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്തു.പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയിരുന്നു. ഇതില്‍ ഒരാള്‍ 18 വയസ് പൂര്‍ത്തിയായ ആളാണ്. ഈ വിദ്യാര്‍ത്ഥിയുടെ സ്‌നേഹബന്ധവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസ് സ്‌കൂളിലെത്തി വിവരം ശേഖരിച്ചു. സംഭവത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.


Share our post
Continue Reading

Kerala

ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ. മരിച്ച തൃശൂര്‍ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസി(20)ന്‍റെ ആണ്‍ സുഹൃത്തിനെയാണ് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് വൈത്തിരിയിൽ നിന്നാണ് പിടികൂടിയത്. ഫെബ്രുവരി 24നാണ് തൃശ്ശൂര്‍ സ്വദേശിനിയായ മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.മൃതദേഹത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. എന്നാൽ, സംഭവത്തിന് പിന്നാലെ ആണ്‍ സുഹൃത്ത് ഒളിവിലായിരുന്നു. മൗസയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞിരുന്നു.

ഫെബ്രുവരി 15നാണ് അവസാനമായി മൗസ തൃശ്ശൂരിലെ വീട്ടില്‍ എത്തിയത്. 17ന് ഹോസ്റ്റലിലേക്ക് തിരിച്ച് പോവുകയും ചെയ്തു. മാര്‍ച്ച് 13ന് മുന്‍പായി സ്റ്റഡി ലീവിന്‍റെ ഭാഗമായി തിരികെ എത്തുമെന്നും മൗസ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, മരിച്ചതിന്‍റെ തലേദിവസം മൗസയുടെ ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായതായും മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. മൗസയുടെയും ആണ്‍സുഹൃത്തിന്‍റെ ഫോണ്‍ ചൊവ്വാഴ്ച മുതല്‍ സ്വിച്ച്ഡ് ഓഫ് ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്‍സുഹൃത്ത് പിടിയിലായത്.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Trending

error: Content is protected !!