Connect with us

Kerala

കൈകോര്‍ത്ത് കേരളം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക 110 കോടി കടന്നു

Published

on

Share our post

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരായവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക 110 കോടി കടന്നു. കൊച്ചുകുട്ടികളുടെ സമ്പാദ്യ കുടുക്ക മുതൽ വൻകിട വ്യവസായികളുടെ വരെ കയ്യയച്ചുളള സംഭാവനയിലൂടെയാണ് കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ 100 കോടി രൂപയി സമാഹരിക്കാനായത്. സർക്കാർ ജീവനക്കാരുടെ അഞ്ചുദിവസത്തെ ശമ്പളത്തിൻറെ വിഹിതവും കൂടി വരുന്നതോടെ വയനാടിന് വേണ്ടിയുളള പ്രത്യേക ഫണ്ട് 500 കോടി കടക്കും. പലതുളളി പെരുവെളളം എന്ന പഴഞ്ചൊല്ല് പോലെ തന്നെയാണ് വയനാടിന് വേണ്ടിയുളള സംഭാവനയിലും കാണുന്നത്. ഉരുൾപൊട്ടിയുണ്ടായ മലവെളളപാച്ചിലിൽ രണ്ട് ഗ്രാമങ്ങൾ നാമാവശേഷമായപ്പോൾ നാടാകെ ഞെട്ടിത്തരിച്ചു. സഹജീവികളുടെ സങ്കടം കണ്ട് മനംനൊന്ത ആയിരങ്ങളുടെ കണ്ണീർ ഉരുൾപൊട്ടിയപ്പോൾ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ തടസവാദങ്ങളെയും തട്ടിത്തെറിപ്പിച്ച് ചെറുതും വലുതുമായ സംഭാവനകൾ പ്രവഹിക്കുകയായിരുന്നു.

ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടിയ ജൂലൈ 30-നാണ് ദുരിതബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൽ അഭ്യർത്ഥന വന്നത്. മഹാപ്രളയത്തെയും കൊവിഡ് മഹാമാരിയെയും ഒറ്റക്കെട്ടായി നിന്ന് അതിജീവിച്ച കേരളത്തിൻെറ മാതൃക വയനാടിൻെറ കാര്യത്തിലും സംഭവിച്ചു. കേരളത്തിനകത്ത് നിന്ന് മാത്രമല്ല വയനാടിന് നേരെ സഹായഹസ്തം നീണ്ടത്. തമിഴ്നാട്, കർണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെല്ലാം സംഭാവനകൾ എത്തി. ലഭിച്ച പണത്തിനും അപ്പുറത്ത്, ദുരന്തം നേരിടുന്നതിൽ കേരളം ഒറ്റക്കല്ല എന്ന മഹത്തായ മാനവികതയുടെ സന്ദേശമാണ് അത് നൽകിയത്. ഇപ്പോൾ 100 കോടി പിന്നിട്ട ദുരിതാശ്വാസ നിധി, സർക്കാർ, പൊതുമേഖലാ ജീവനക്കാരുടെ ശമ്പള വിഹിതവും കൂടി വരുന്നതോടെ കുറഞ്ഞത് 500 കോടി കവിയും. വയനാടിന് വേണ്ടി കൈകോർക്കുന്നതിലൂടെ പ്രതിസന്ധികളെ നേരിടുന്നതിലുളള കേരള മാതൃകയാണ് രൂപപ്പെട്ടത്. ലഭിച്ച പണത്തിൻെറ സുതാര്യമായ വിനിയോഗം സർക്കാരിൻെറയും ഉത്തരവാദിത്തമാണ്. വയനാടിന് വേണ്ടി ഒന്നിച്ചവർ അർപ്പിച്ച വിശ്വാസം കാത്തുകൊണ്ട് ദുരന്തബാധിതർക്കായി സമഗ്രമായ പുനരധിവാസ പദ്ധതി നടപ്പാക്കാൻ സർക്കാരിനായാൽ അതും കേരള മോഡലായി ചരിത്രം അടയാളപ്പെടുത്തും.


Share our post

Kerala

ജി​മ്മി​ൽ വ്യാ​യാ​മം ചെ​യ്തു കൊ​ണ്ടി​രി​ക്കെ അ​ഭി​ഭാ​ഷ​ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

Published

on

Share our post

മ​ല​പ്പു​റം: ജി​മ്മി​ൽ വ്യാ​യാ​മം ചെ​യ്തു കൊ​ണ്ടി​രി​ക്കെ അ​ഭി​ഭാ​ഷ​ക​ൻ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി ബാ​റി​ലെ അ​ഡ്വ.​സു​ൽ​ഫി​ക്ക​ർ( 55) ആ​ണ് മ​രി​ച്ച​ത്.ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചി​നാ​ണ് സം​ഭ​വം. ഖ​ബ​റ​ട​ക്കം ഇ​ന്ന് രാ​ത്രി എ​ട്ടി​ന് പ​ര​പ്പ​ന​ങ്ങാ​ടി പ​ന​യ​ത്തി​ൽ ജു​മ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ക്കും.ഓ​ൾ ഇ​ന്ത്യ ലോ​യേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ ട്ര​ഷ​റ​ർ ആ​ണ് മ​രി​ച്ച സു​ൽ​ഫി​ക്ക​ർ. സി​പി​എം ലോ​ക്ക​ൽ ക​മ്മ​റ്റി അം​ഗ​വും ഡി​വൈ​എ​ഫ്ഐ മു​ൻ ജി​ല്ല ക​മ്മ​റ്റി അം​ഗ​വു​മാ​യി​രു​ന്നു. ഫ​സീ​ല​യാ​ണ് ഭാ​ര്യ. ആ​യി​ഷ , ദീ​മ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.


Share our post
Continue Reading

Kerala

പത്താം ക്ലാസുകാരന്റെ പല്ല് ഇടിച്ച് തകര്‍ത്തു; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

Published

on

Share our post

എറണാകുളം: തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് പല്ല് ഇടിച്ച് തകര്‍ത്തെന്ന് പരാതി. സംഭവത്തില്‍ ചിന്മയ സ്‌കൂളിലെ അഞ്ചു പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്തു.പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയിരുന്നു. ഇതില്‍ ഒരാള്‍ 18 വയസ് പൂര്‍ത്തിയായ ആളാണ്. ഈ വിദ്യാര്‍ത്ഥിയുടെ സ്‌നേഹബന്ധവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസ് സ്‌കൂളിലെത്തി വിവരം ശേഖരിച്ചു. സംഭവത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.


Share our post
Continue Reading

Kerala

ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ. മരിച്ച തൃശൂര്‍ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസി(20)ന്‍റെ ആണ്‍ സുഹൃത്തിനെയാണ് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് വൈത്തിരിയിൽ നിന്നാണ് പിടികൂടിയത്. ഫെബ്രുവരി 24നാണ് തൃശ്ശൂര്‍ സ്വദേശിനിയായ മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.മൃതദേഹത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. എന്നാൽ, സംഭവത്തിന് പിന്നാലെ ആണ്‍ സുഹൃത്ത് ഒളിവിലായിരുന്നു. മൗസയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞിരുന്നു.

ഫെബ്രുവരി 15നാണ് അവസാനമായി മൗസ തൃശ്ശൂരിലെ വീട്ടില്‍ എത്തിയത്. 17ന് ഹോസ്റ്റലിലേക്ക് തിരിച്ച് പോവുകയും ചെയ്തു. മാര്‍ച്ച് 13ന് മുന്‍പായി സ്റ്റഡി ലീവിന്‍റെ ഭാഗമായി തിരികെ എത്തുമെന്നും മൗസ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, മരിച്ചതിന്‍റെ തലേദിവസം മൗസയുടെ ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായതായും മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. മൗസയുടെയും ആണ്‍സുഹൃത്തിന്‍റെ ഫോണ്‍ ചൊവ്വാഴ്ച മുതല്‍ സ്വിച്ച്ഡ് ഓഫ് ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്‍സുഹൃത്ത് പിടിയിലായത്.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Trending

error: Content is protected !!