ഭാര്യയെ തലക്കടിച്ചു പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് വീട്ടിനകത്ത് തൂങ്ങിമരിച്ചു

Share our post

കണ്ണൂർ : പിണറായിയിൽ ഭാര്യയെ തലക്കടിച്ചു പരിക്കേല്പ്പിച്ച ശേഷം ഭർത്താവ് വീട്ടിനകത്ത് തൂങ്ങിമരിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പിണറായി വെണ്ടുട്ടായി വ്യവസായ എസ്റ്റേറ്റിന് സമീപം ചാലിൽ വീട്ടിൽ പൊളുക്കായി രവീന്ദ്രൻ (58) ആണ് മരിച്ചത്.ഭാര്യ മരിച്ചെന്ന് കരുതിയ രവീന്ദ്രൻ വീടിന്റെ മുകളിലെ നിലയിൽ കയറി തൂങ്ങി മരിച്ചെന്നാണ് നിഗമനംരവീന്ദ്രൻ മദ്യപിച്ച് വഴക്കുണ്ടാക്കുന്നതിനിടെ ഭാര്യ പ്രസന്നയെ കസേര കൊണ്ട് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഇവർക്ക് തലക്ക് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് തലശ്ശേരി സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. മാലൂർ സ്വദേശികളായ രവീന്ദ്രനും കുടുംബവും വെണ്ടുട്ടായിയിൽ ഏതാനും മാസം മുമ്പാണ് വാടകക്ക് താമസം തുടങ്ങിയത്. ഒരു മകനും മകളുമുണ്ട്. മൃതദേഹം തലശ്ശേരി ഗവ. ജനറൽ ആസ്പത്രിയിൽ പോസ്റ്റുമോർട്ടം നടത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!