യു.എം.സി പേരാവൂർ യൂണിറ്റ് അംഗങ്ങൾക്ക് പത്ത് ലക്ഷം രൂപയുടെ ഇൻഷുറൻസ്

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് തപാൽ വകുപ്പുമായി സഹകരിച്ച് അംഗങ്ങൾക്ക്10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തി. പോസ്റ്റൽ പേയ്‌മെന്റ് ബാങ്ക് കണ്ണൂർ ജില്ലാ അസിസ്റ്റന്റ് മാനേജർ ഒ.എൻ.സുകന്യ ഉദ്ഘാടനം ചെയ്തു. യു.എം.സി ജില്ലാ വൈസ്.പ്രസിഡന്റ് കെ.എം. ബഷീർ അധ്യക്ഷത വഹിച്ചു. പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരായസംയുക്ത് , കീർത്തനാ രാജു , അനശ്വര, യു.എം.സിവർക്കിങ്ങ് പ്രസിഡന്റ് ഒ.ജെ. ബെന്നി എന്നിവർ സംസാരിച്ചു.