പാരാമെഡിക്കല്‍ വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിച്ച് ആര്‍.ആര്‍.ബി

പാലക്കാട് : വിവിധ പാരാമെഡിക്കല്‍ വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിച്ച് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്. ഓഗസ്റ്റ് 17 മുതല്‍ അപേക്ഷകള്‍ അയച്ച് തുടങ്ങാം. സെപ്റ്റംബര്‍ 16 വരെ അപേക്ഷ സമര്‍പ്പിക്കാം. 1,376 ഒഴിവുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. താത്പര്യമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക ഇന്ത്യൻ റെയിൽവേയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ( indianrailways.gov.in ).